മിനിസ്ക്രീൻ പരമ്പരകൾ പ്രേക്ഷകർക്കിടയിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. മിനിസ്‌ക്രീനിൽ സിനിമകളേക്കാൾ കൂടുതൽ ഇന്ന് ആരാധകർ ഉള്ളത് ഒരുപക്ഷെ സീരിയലിന് ആകും. അത്തരത്തിൽ പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ ശ്രീലക്ഷ്മി ശ്രീകുമാറാണ് ഇപ്പോൾ സുമിത്രയുടെ ഇളയ മകളായ ശീതളിന്റെ വേഷത്തിലെത്തുന്നത്.
ഇപ്പോഴിതാ താൻ വിവാഹിതയാവാൻ പോവുകയാണെന്ന കാര്യം പറയുകയാണ് ശ്രീലക്ഷ്മി. വാക്കുകൾ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താൻ വിവാഹിതയാവാൻ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്. ഇന്റർകാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിൽ ആയിരുന്നു.
ഞാനിപ്പോൾ വർക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയിൽ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങൾ നിരന്തരമായി വന്നിരുന്നു. ജോസ് ഇൻഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല. അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ്