വിവാഹ ശേഷം മുസ്ലിം ആയോ! ഗോസിപ്പുകളില്‍ പ്രതികരിച്ച് അഞ്ചു ജോസഫ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ചു ജോസഫ്. സ്റ്റാര്‍ സിംഗറിലൂടെയാണ് അഞ്ജു ജോസഫ് മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് താരം പിന്നണി ഗാന രംഗത്തേക്ക് എത്തുകയായിരുന്നു. നിരവധി കവർ സോങ്ങുകളും താരം ആലപിച്ചിട്ടുണ്ട്. പലപ്പോഴും താരത്തിന്റെ വ്യക്തി ജീവിതവും ജനശ്രദ്ധ നേടിയിട്ടുണ്ട്. സ്റ്റാര്‍ മാജിക് ഷോ ഡയറക്ടര്‍ അനൂപ് ജോണാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. 5 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അഞ്ജുവും അനൂപും വിവാഹിതരായത്. വിവാഹത്തിന് തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. സ്റ്റാര്‍ സിംഗറില്‍ വെച്ചാണ് അനൂപിനെ പരിചയപ്പെട്ടതെന്നും പിന്നീടാണ് പ്രണയത്തിലായതെന്നും അഞ്ജു പറഞ്ഞിരുന്നു.

Anju Joseph - Wikipedia

ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഞ്ജുവിന്റെ വിവാഹ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഏഴ് വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും അനൂപും വിവാഹിതരായത്. അഞ്ജുവിനെ വിവാഹം ചെയ്തത് അനൂപാണെന്ന് അറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇവരുടെ വിവാഹ വീഡിയോയ്ക്ക് താഴെയായാണ് ഇതേക്കുറിച്ചുള്ള കമന്റുകള്‍ വന്നത്. ഒരു കാലത്ത് ഗോസിപ് കോളങ്ങളില്‍ അഞ്ജുവിന്റെ പേരും നിറഞ്ഞ് നിന്നിരുന്നു. താരം മലേഷ്യയിലേക്ക് ഒളിച്ചോടി പോയി എന്നായിരുന്നു ആദ്യ പ്രചരണം. പിന്നീട് കിസ്തു വിഭാഗത്തില്‍ നിന്നും മുസ്ലീമായ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു അഞ്ജുവിനെ കുറിച്ചുള്ള ഗോസിപ്പ്. പൊന്നാനിയില്‍ പോയാണ് മതം മാറിയത് എന്നുവരെ അന്ന് പ്രചരിച്ചു. പള്ളിയിലൊക്കെ ഇത് ചര്‍ച്ചയായിരുന്നു. അച്ചനൊക്കെ വിളിച്ച് ചോദിച്ചിരുന്നുവെന്നും മുന്‍പ് അഞ്ജു പറഞ്ഞിരുന്നു.

Anju Joseph's Feet << wikiFeet

അടുത്തിടെ കൂട്ടുകാരിക്കൊപ്പം യൂട്യൂബ് ചാനലില്‍ അഞ്ജു എത്തിയിരുന്നു. അതോടെ അഞ്ജുവും അനൂപും വേര്‍പിരിഞ്ഞെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെ കുറിച്ച് വിശദീകരിച്ച് അഞ്ജു വീഡിയോ പങ്കുവെച്ചു. ജീവിതത്തില്‍ നേരിട്ട രസകരമായ ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം പല ചാനലുകളിലും വ്യത്യസ്ത തലക്കെട്ടുകളാണ് വന്നത്. തലക്കെട്ട് മാത്രം കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിലൂടെ അഞ്ജു കാര്യങ്ങള്‍ വിശദീകരിച്ചത്. അതിന് ശേഷവും വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞിരുന്നു.

Related posts