തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി എത്തി പിന്നീട് മുൻനിര നായികയായി തിളങ്ങുകയാണ് കീര്‍ത്തി ഇപ്പോൾ. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി താരം എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം അന്യഭാഷകളില്‍ തിളങ്ങുകയായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും നടി തിളങ്ങി കഴിഞ്ഞു. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നടി ചുരുങ്ങിയ അഭിനയ ജീവിതത്തിൽ നേടി കഴിഞ്ഞു. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും നടി മുൻപന്തിയിൽ തന്നെയാണ്.
കീര്‍ത്തി സുരേഷിനെ പറ്റി നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളിലാകെ ചർച്ചയായി മാറിയിരിക്കുന്നത്. എന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീര്‍ത്തി സുരേഷ് ആണെന്നാണ് ബോണി കപൂര്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യവും കഴിവുള്ള അഭിനേത്രിയാണെന്നും ബോണി കപൂര്‍ പറഞ്ഞിരിക്കുകയാണ്.
മാമന്നന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ബോണി കപൂര്‍ ഇങ്ങനെ പറഞ്ഞത്. ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ് എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ബോണിയുടെയും ശ്രീദേവിയുടെയും വിവാഹ വാര്‍ഷികം രണ്ട് ദിവസം മുമ്പായിരുന്നു. ഉദയനിധി സ്റ്റാലില്‍ നായകനായി എത്തുന്ന മാമന്നന്‍ എന്ന സിനിമയിൽ ഫഹദ് ഫാസിലും വടിവേലുവും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാമന്നൻ ജൂണ്‍ 29ന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരിക്കുന്നത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.