അത് കാണുമ്പോൾ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു! മഞ്ജു വാര്യരെ കുറിച്ച് രാജേഷ് നെന്മാറ പറയുന്നു!

മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. ഇപ്പോളിതാ മഞ്ജുവിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാക്കുകൾ, മഞ്ജു വാര്യരുടെ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഞാൻ മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 വർഷങ്ങൾക്കു മുമ്പ് മഞ്ജുവിന്റെ കൂടെയുള്ള ചിത്രം എന്റെ കൈയിലുണ്ടായിരുന്നു. അത് കാണുമ്പോൾ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു, നമ്മൾ ഇപ്പോൾ ഒരു ക്യാരക്ടർ ലുക്ക് വർക്കൗട്ട് ചെയ്തു എന്നു വിചാരിക്കുക. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസമായി കഴിഞ്ഞാൽ ഇന്ന് ഞാൻ തനിയെ ഒന്ന് മേക്കപ്പ് ചെയ്തു നോക്കാം എന്ന് മഞ്ജു പറയാറുണ്ട്. അവർ തനിയെ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ നമ്മളൊന്ന് ശ്രദ്ധിക്കുകയും അത് ഓക്കെയാണെന്ന് പറയുകയും ചെയ്താൽ മതിയാകും. മഞ്ജുച്ചേച്ചി യാതൊരുവിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്. അതേസമയം മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ചെയ്ത സിനിമകളാണ് ഹൗ ഓൾഡ് ആർ യു, പ്രതി പൂവൻകോഴി, എന്നും എപ്പോഴും തുടങ്ങിയ സിനിമകൾ. ഈ സിനിമകളിലെല്ലാം മഞ്ജുചേച്ചി പക്വതയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. അതിൽ നിന്നെല്ലാം വൈവിധ്യം തോന്നുന്ന കഥാപാത്രം ആക്കാനാണ് ചതൂർമുഖം എന്ന സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്.

മഞ്ജുവിനെ കൂടുതൽ ചെറുപ്പക്കാരിയാക്കാൻ എന്തൊക്കെ ചെയ്യണമെന്നായിരിക്കും ഓരോ സെറ്റിലേയും തന്റെ ചിന്തയെന്നും വളരെ സിമ്പിൾ മേക്കപ്പ് ഇഷ്ടപ്പെടുന്നയാളാണ്. ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കി അവതരിപ്പിക്കാൻ എന്തൊക്കെ ചെയ്താൽ ആകും എന്നായിരുന്നു ചിന്ത. ഹെയർ സ്റ്റൈൽ കട്ടിങ് ഹെയർ കളറും കൂടാതെ കണ്ണുകളിൽ കോൺടാക്ട് ലെൻസും ഒക്കെയായി യൗവനത്തിലേക്ക് എത്തിക്കാൻ സാധിച്ചു. വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ. ഹെയർ സ്റ്റൈയിലിൽ ഒക്കെയാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുന്നത്. കണ്ണെഴുതുന്നതിലും പുരികം എഴുതുന്നതിലും ഒക്കെ വളരെ ലളിതമായ രീതിയാണ് മഞ്ജു വാര്യർ ചെയ്യുന്നത്.

Related posts