“തലൈവി”എത്താൻ വൈകുമെന്ന് റിപ്പോർട്ടുകൾ!

ബോളിവുഡ് നടി കങ്കണ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന ചിത്രമാണ്‌ തലൈവി. ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ്‌ ആണ്‌‌. കങ്കണ തന്നെ സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഈ സിനിമയുടെ റിലീസ്‌ മാറ്റിയെന്നാണ്‌ ഇപ്പോഴത്തെ വാര്‍ത്ത. ഇക്കാര്യം അറിയിച്ചത് താരങ്ങള്‍ തന്നെയാണ്‌‌. സിനിമയുടെ പ്രവര്‍ത്തകര്‍ പുതിയ റിലീസ്‌ തീയതി പിന്നീട്‌ അറിയിക്കും.

Kangana Ranaut Drops New Stills From Her Upcoming Movies 'Dhaakad' And 'Thalaivi'

ഒരുപാട്‌ ത്യാഗങ്ങള്‍ സിനിമയുടെ നിര്‍മാണത്തില്‍ നമ്മള്‍ സഹിച്ചിട്ടുണ്ട്‌. കാസ്റ്റ്‌ ആന്‍ഡ് ക്രൂവിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. വിവിധ ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ ഒരേ ദിവസം തന്നെ എല്ലായിടത്തും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നുവെന്നും അണിയറപ്രവര്‍ത്തകരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പ്‌ ഷെയര്‍ ചെയ്തത് താരങ്ങള്‍ തന്നെയാണ്‌‌.

Kangana Ranaut Thalaivi | Kangana Ranaut Twitter | Entertainment News

സിനിമയുടെ റിലീസ് ഈ മാസം 23ന്‌ ആയിരുന്നു തീരുമാനിച്ചിരുന്നത്. കോവിഡ് 19 ബാധിതരുടെ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ വേണ്ട തയ്യാറെടുപ്പ്‌ എടുക്കേണ്ടതിനാലും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാലുമാണ് തലൈവിയുടെ റിലീസ്‌ നീട്ടുന്നതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. മികച്ച നടിയായി ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ടത് കങ്കണയായിരുന്നു‌.

Related posts