മഡ്ഡിയുടെ മോഷൻ പോസ്റ്റർ പങ്കുവച്ചു വിജയ് സേതുപതി !!

വിജയ് സേതുപതി തന്റെ വരാനിരിക്കുന്ന ബഹുഭാഷാ ചിത്രമായ ‘മഡ്ഡി’ യുടെ മോഷൻ പോസ്റ്റർ ഞായറാഴ്ച തന്റെ സോഷ്യൽ മീഡിയയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഓഫ്-റോഡ് മഡ് റേസ് സിനിമയാണ് ഈ ചിത്രം. നവാഗത സംവിധായകൻ ഡോ. പ്രഗഭാലിന്റേതാണ് ഈ ചിത്രം. മാത്രമല്ല പുതിയതും മുമ്പൊരിക്കലും കാണാത്തതുമായ അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് ഈ ചിത്രം അവകാശപ്പെടുന്നു. സംവിധായകൻ ഏകദേശം അഞ്ച് വർഷമായി കായികരംഗത്തെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്. വിവിധ ടീമുകൾ തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഒരു തിരക്കഥയൊരുക്കിയിട്ടുണ്ട്. പ്രതികാരം, ഫാമിലി ഡ്രാമ, നർമ്മം, സാഹസികത എന്നിവ ഈ സിനിമയിലുണ്ട്. ഓഫ് റോഡ് മോട്ടോർസ്പോർട്ടിന്റെ ഒരു രൂപമാണ് മഡ്ഡ് റേസിംഗ്.

യുവൻ, റിദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്മാരായ ഹരീഷ് പേരടി , ഐ എം വിജയൻ, രഞ്ജി പണിക്കർ എന്നിവരും ‘മഡ്ഡി’ എന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഭിനേതാക്കൾ രണ്ട് വർഷത്തോളം ഓഫ് റോഡ് റേസിംഗിൽ പരിശീലനം നേടിയിട്ടുണ്ട്.
കെ.ജി രതീഷാണ് ഛായാഗ്രാഹകൻ. ‘രാക്ഷസൻ’ ഫെയിം സാൻ ലോകേഷാണ് ‘മഡ്ഡി’ യുടെ എഡിറ്റർ. ‘കെ.ജി.എഫ്: ചാപ്റ്റർ 1’ ലെ രവി ബസ്‌റൂർ ചിത്രത്തിന് സംഗീതം നൽകുന്നു. രംഗയാണ് കളറിസ്റ്റ്.

Related posts