എവിടെ വെച്ചെങ്കിലും കണ്ടാൽ അനുവാദമില്ലാതെ തന്നെ ഉമ്മ തരും! ഹരീഷ് പേരടി പറഞ്ഞത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

ഇപ്പോഴിതാ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിനെ നേരിട്ടെത്തി സ്വീകരിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനു ആശംസയുമായി എത്തിയിരിക്കുവാണ് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിപാടിയിൽ പങ്കെടുത്ത ജയരാജനെ സംഘിയാക്കരുതേ എന്ന് സൈബർ സഖാക്കളോട് ഹരീഷ് പേരടി പറയുന്നു. വികസനത്തിന് രാഷ്ട്രിയമില്ല എന്ന് പറഞ്ഞ എംവി ജയരാജന് എവിടെ വെച്ച്‌ കണ്ടാലും താൻ അനുവാദമില്ലാത്തെ ഉമ്മ കൊടുക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.

വികസനത്തിന് രാഷ്ട്രിയമില്ല.എം.വി.ജയരാജൻ.ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ.എവിടെ വെച്ചെങ്കിലും കണ്ടാൽ അനുവാദമില്ലാതെ തന്നെ ഉമ്മ തരും.പ്രിയപ്പെട്ട സൈബർ സഖാക്കളെ..മൂപ്പരെ സംഘിയാക്കരുതെ .ലാൽ സലാം .

Related posts