ഷെയ്ൻ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നായകനായും സഹനടനായുമൊക്കെ നിരവധി ചിത്രങ്ങളിൽ തിളങ്ങി നിൽക്കുകയാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അഭിയുടെ മകനാണ് ഷെയ്ൻ. ഷെയ്ൻ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഞൊടിയിടയിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറൽ ആകാറുമുണ്ട്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും കൈ വച്ച് വിജയം നേടിയ ഷെയ്ൻ ഇപ്പോൾ സംവിധാനത്തിലേക്ക് കടക്കുകയാണ്.
സിനിമാ സംഘടനകൾ വിലക്കിയതിനെത്തുടർന്ന് താരസംഘടനയായ ‘അമ്മ’യെ സമീപിച്ചിരിക്കുകയാണ് ഷെയ്ൻ നിഗം.നിർമാതാവിന്റെ ഭർത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും, അതേ തുടർന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ൻ പറയുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ മറുപടി നൽകുകയായിരുന്നു താരം. ആരോപണങ്ങൾ വിഷമമുണ്ടാക്കിയെന്നും എഡിറ്റ് കാണണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഷെയ്ൻ പറയുന്നു.
മൂന്ന് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാൻ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സംവിധായകൻ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത് എന്നായിരുന്നു. ഞാൻ അവതരിപ്പിക്കുന്ന റോബർട്ട് എന്ന കഥാത്രമാണ് നായകൻ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതിൽ സംശയം വന്നു. തുടർന്ന് സംവിധായകനോട് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്. നിർമാതാവിന്റെ ഭർത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടർന്നാണ് അമ്മ ക്ഷോഭിച്ചത്, ഷെയ്ൻ പറഞ്ഞു.