കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു! വൈറലായി മലയാളികളുടെ സ്വന്തം നിർമ്മലേടത്തിയുടെ പോസ്റ്റ്!

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്‌ ഉമ നായർ. വാനമ്പടി എന്ന പരമ്പരയിലൂടെയാണ് ഉമ പ്രശസ്തയായത്. പരമ്പരയിൽ നിർമ്മല എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ പരമ്പരയായിരുന്നു വാനമ്പാടി, ഒപ്പം നിർമ്മല എന്ന കഥാപാത്രവും. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാ വൈറലാകുന്നത്. ഇപ്പോഴിതാ തന്റെ പുതിയ സന്തോഷത്തെക്കുറിച്ചാണ് താരം പറയുന്നത്. കളിവീട് എന്ന പരമ്പരയുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് താരം.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ, എല്ലാവർക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണേ. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്. അപ്പോൾ തുടങ്ങാം അല്ലെ. വരില്ലേ കാണാൻ, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലിൽ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ പങ്കുവച്ചത്. കസ്തൂരിമാൻ ഫെയിം റെബേക്ക സന്തോഷ്. നീലക്കുയിൽ താരം നിതിൻ ജെക്ക് ജോസഫ്. ശ്രീലത നമ്പൂതിരി, ടോണി, കൃഷ്ണ പ്രഭ, വിജയലക്ഷ്മി, തുടങ്ങിയവരും പരമ്പരയിൽ എത്തുന്നുണ്ട് എന്നാണ് സൂചന. സൂര്യ ടിവിയിൽ ആകും പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്.പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്.ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്.ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്.ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

Related posts