ഉപദേശങ്ങളൊത്തിരി കിട്ടുന്നുണ്ട്, അന്നും ഇന്നും അമ്മയുടെ ഉണ്ണിക്കുട്ടനാണ് ഞാൻ ! ധ്യാൻ ശ്രീനിവാസൻ പറയുന്നു!

മലയാള സിനിമയിൽ മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തിയവർ നിരവധി പേരാണ്. നടനായും നടിയായും സംവിധായകനായും മറ്റു പല മേഖലകളിലും എത്തിപ്പെട്ട നിരവധി പേരാണ് ഉള്ളത്. ദുൽഖർ സൽമാൻ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഇന്ദ്രജിത് കല്ല്യാണി പ്രിയദർശൻ തുടങ്ങി നിരവധിപേർ ഈ ലിസ്റ്റിൽ ഉൾപ്പെടും. ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട മറ്റ് രണ്ടുപേരുകൾ കൂടിയുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ഇരുവരും വിജയം നേടി കഴിഞ്ഞു. ഗായകനായി എത്തി ഇന്ന് സംവിധായകനായും നടനായും തിരക്കഥ എഴുത്തുകാരനായും ഒക്കെ തിളങ്ങുവാണ് വിനീത്. എന്നാൽ നടനായി തുടങ്ങി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങുകയാണ് ധ്യാൻ. സ്റ്റാർ മാജിക്കെന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പത്ത് പതിനാല് സിനിമ ചെയ്തു ഞാൻ. ഈ പതിനാല് സിനിമ ചെയ്തതൊന്നും അമ്മയുടെ വിഷയമല്ല. രണ്ട് ദിവസം ഞാൻ വീട്ടിലിരുന്നാൽ അമ്മയ്ക്കത് പ്രശ്നമാണ്. ഇവൻ വഷളായി പോയിക്കൊണ്ടിരിക്കുകയാണെന്നതാണ് അമ്മയുടെ ധാരണ. അതുകൊണ്ട് അന്നും ഇന്നും അമ്മയുടെ ഉണ്ണിക്കുട്ടനാണ് ഞാൻ. ഉപദേശങ്ങളൊത്തിരി കിട്ടുന്നുണ്ട്. തന്നെ അച്ഛൻ വീട്ടിൽ നിന്നും ഇറക്കിവിട്ട സമയത്ത് ചേട്ടനായിരുന്നു ചെലവ് നോക്കിയതെന്ന് ധ്യാൻ പറഞ്ഞിരുന്നു. അന്ന് പോക്കറ്റ് മണി തന്നതും ചേട്ടനായിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ അത് അച്ഛൻ കൊടുത്തതായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ അല്ല, എന്റെ അച്ഛനൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു ധ്യാൻ പറഞ്ഞത്.

വിവാഹദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ചും ധ്യാൻ പറഞ്ഞിരുന്നു. ഞാനായിട്ട് കല്യാണം കഴിച്ചതല്ല, അവരെല്ലാം ചേർന്ന് എന്നെ കെട്ടിക്കുകയായിരുന്നു. ഞാൻ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാൻ ശ്രീനിവാസൻ വേദിയിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു അച്ഛൻ വേദിയിലേക്ക് വിളിച്ചത്. വിവാഹത്തിന്റെ തലേന്ന് വരെ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാളെ കല്യാണമാണ് വരില്ലേയെന്ന് അർപിത ചോദിച്ചിരുന്നു. ബാത്ത്‌റൂമിൽ വെച്ചായിരുന്നു കള്ളുകുടിയും ചീട്ടുകളിയുമൊക്കെ. വിവാഹത്തോടെയായി അത് നിർത്തി. ഇപ്പോൾ ഭാര്യ കഴിക്കുന്നത് നോക്കിനിൽക്കാറാണ് താനെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.

Related posts