നിമിഷയെ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു കടക്കൽ ചന്ദ്രൻ

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ണിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. കേരള രാഷ്ട്രീയത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ കഥ യാണ് ഈ ചിത്രത്തിൽ ഉള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് കടയ്ക്കൽ ചന്ദ്രൻ ആയി സിനിമയിൽ എത്തുന്നത്. ഒപ്പം ലതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷ സജയൻ ആണ്. ആദ്യമായാണ് നിമിഷ ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത് . മമ്മൂട്ടിയോടൊപ്പം നിമിഷ സജയന്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് പുതിയ പോസ്റ്റർ.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. മുഴുനീള രാഷ്ട്രീയ ചിത്രം അല്ല ഒരു കുടുംബ ചിത്രം കൂടി ആണ് വണ് എന്നത് പുതിയ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിന്റെ പ്രൊഡ്യൂസർ ശ്രീലക്ഷ്മി ആർ ആണ്. ഗാന ഗന്ധർവ്വൻ ശേഷം ഇച്ഛായീസ് മമ്മൂട്ടിയെ നായകനാക്കി നിർമിക്കുന്ന ചിത്രമാണ് വണ്.
ഭൂപന്‍ താച്ചോ, ശങ്കര്‍ രാജ് ആര്‍ എന്നിവർ ആണ് കോ പ്രൊഡ്യൂസർ.

ബാലചന്ദ്ര മേനോന്‍, മധു,ജോജു ജോര്‍ജ്,രഞ്ജിത്ത്, മുരളി ഗോപി, സിദ്ധിഖ്, മാത്യു തോമസ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാദന്‍, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു ജയന്‍ ചേര്‍ത്തല, വി.കെ. ബൈജു, സുദേവ് നായര്‍, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണന്‍, പ്രേംജിത് ലാല്‍, നിഷാന്ത് സാഗര്‍, മുകുന്ദന്‍, ബാലാജി യദു കൃഷ്ണ, അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസര്‍ ലത്തീഫ്, വിവേക് ഗോപന്‍, ഷിജു, ആര്യന്‍ കൃഷ്ണ മേനോന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍, ശ്രീജ, ഡോ. പ്രമീളാ ദേവി, അര്‍ച്ചന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ.

Related posts