BY AISWARYA
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിന്മാറിനെ അറിയാത്തവരുണ്ടാകില്ല. രഞ്ജു തന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സ്വകാര്യ ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങളും വിമര്‍ശനങ്ങളെക്കുറിച്ചും കൂടാതെ സഹപ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സ് വിട്ടുപോയതിന്റെ വേദനയുമാണ് പങ്കിടുന്നത്. ഇതോടെ ആരാധകര്‍ക്കിടയില്‍ ഈ പോസ്റ്റ് വന്‍ചര്‍ച്ചക്കിടയായി.
രഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
‘ഇന്നെന്റെ ജന്മദിനമാണ.് ആഘോഷങ്ങളില്ല, ആര്‍ഭാടങ്ങള്‍ ഇല്ല, എന്റെ ജീവിതത്തില്‍ ഒരു കേക്ക് കട്ടിംഗ്, പുതിയ വസ്ത്രങ്ങള്‍ ഇടുക ഇവയൊന്നും ഉണ്ടായിരുന്നില്ല… 15 വയസ്സു മുതല്‍ ജീവിതസാഹചര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ആഘോഷങ്ങള്‍ എല്ലാം തന്നെ ഞാന്‍ മറന്നു പോയിരുന്നു. ഓരോ ജന്മദിനവും അങ്ങനെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ജീവിതത്തിലെ പല ഘട്ടങ്ങളും മാറി മാറി വന്നു. സന്തോഷവും ദുഃഖവും ആരോപണങ്ങളും അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കുത്തുവാക്കുകളും ഇതിനെല്ലാം ഇടയില്‍ നിന്നുകൊണ്ട് ജീവിക്കാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട.് ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാന്‍ സഞ്ചരിച്ചത്,, ഞാന്‍ സ്വയം തെളിച്ച വഴിയിലൂടെ ആയിരുന്നു അതുകൊണ്ടുതന്നെ യാത്ര ക്ലേശകരമായിരുന്നു.
ആരുടെയൊക്കെ സഹായം പ്രോത്സാഹനങ്ങള്‍ മുന്നോട്ടു ജീവിക്കാന്‍ ഉപകാരമായി. കമ്മ്യൂണിറ്റിക്കിടയിലേക്ക് വരുമ്പോള്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് ഒരു ആഗ്രഹം ആയിരുന്നു. പലരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ചിലര്‍ രക്ഷപ്പെട്ടു. ചിലര്‍ പാതിവഴിയില്‍, എന്നാലും മനസ്സിന് ഒരു സമാധാനവും സന്തോഷവും ഉണ്ട.് കുറച്ചുപേരെങ്കിലും എന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നുള്ളത്. സ്വന്തമായി അധ്വാനിച്ച് ആ പണം നമ്മുടെ കയ്യില്‍ കിട്ടുമ്പോള്‍, നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന സന്തോഷവും നമ്മുടെ മുഖത്ത് കാണുന്ന പ്രകാശവും അതൊരിക്കലും മറ്റുള്ള സ്ഥലങ്ങളില്‍ കിട്ടില്ല എന്നിട്ടും വിമര്‍ശനങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും സമ്മാനം.
ചില ജന്മദിനങ്ങള്‍ എന്റെ മക്കള്‍ സര്‍പ്രൈസ് ആയിട്ട് തരു ആഘോഷങ്ങള്‍ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട.് ഇന്നു ഞാന്‍ അത് അനുഭവിക്കുന്നു. എന്നെ സ്‌നേഹിക്കുവരോടൊപ്പം ഇന്ന് എന്റെ ജന്മദിനം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ. അതില്‍ എന്റെ മക്കളും വിഷമിക്കുന്നുണ്ട്. പുതിയ വസ്ത്രങ്ങള്‍ ഇടുകയോ,, കേക്ക് കട്ട് ചെയ്യുകയോ അതെല്ലാം സെലിബ്രേറ്റ് ചെയ്യുകയോ ഇതൊന്നുമല്ല എന്റെ ജീവിതത്തിന്റെ കാഴ്ചപ്പാട.് നമ്മളെ താങ്ങിനിര്‍ത്താന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ, ഒരു മുള്ളു കൊണ്ടാലും നമ്മള്‍ സങ്കടപ്പെട്ടു ഇരിക്കുകയുള്ളൂ… എന്നാല്‍ നമ്മളെ താങ്ങാന്‍ നമ്മള്‍ മാത്രമേ ഉള്ളൂ എന്ന ചിന്ത നമുക്കുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാം എന്ന് ഞാന്‍ പഠിച്ചു. എന്നെ ബര്‍ത്തഡേ വിഷസ് അറിയിച്ചവരില്‍ ഒരു ശബ്ദം എനിക്ക് നഷ്ടമായി ….പക്ഷേ നിന്റെ ശബ്ദം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ട.് ‘