സിമ്രാനും വിക്രമും ഒന്നിക്കുന്നു കൂടെ ധ്രുവ് വിക്രമും !

കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വിക്രം, ധ്രുവ് വിക്രം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുത്തൻ ചിത്രത്തിൽ സിമ്രാൻ നായികയാകുന്നു. സിമ്രാൻ എത്തുന്നത് വിക്രമിന്റെ ജോഡിയായാണ് എന്നാണ് റിപ്പോർട്ട്‌. ധ്രുവ നച്ചത്തിരം എന്ന ഗൗതം മേനോൻ ചിത്രത്തിലും വിക്രമും സിമ്രാനും ഒന്നിക്കുന്നുണ്ട്.ചിയാൻ 60 എന്നാണ് വിക്രമിന്റെ കരിയറിലെ 60-ാമത്തെ ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു നായിക വാണി ഭോജൻ ആണ്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.

ഈ ചിത്രം ആരാധകരെ ആവേശത്തിലാക്കുന്നത് വിക്രമും ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന കാരണത്താലാണ്. കാർത്തിക്കിന്റെ സംവിധാനത്തോടൊപ്പം ചിയാന്റെയും മകന്റെയും അഡാറ് കോമ്പോ കൂടിച്ചേരുമ്പോഴുള്ള മാസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു ഗാങ്സ്റ്റർ ഡ്രാമ ചിത്രമായിരിക്കും ഇത്. ചിത്രം നിർമ്മിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ്. കോബ്ര, പൊന്നിയൻ സെൽവൻ , ധ്രുവ നക്ഷത്രം തുടങ്ങിയ ചിത്രങ്ങളാണ് വിക്രമിന്റെ പുറത്തുവരാനുള്ള ചിത്രങ്ങൾ.റോക്കറ്റ്‌റി: നമ്പി വിളൈവ്‌, ഷുഗർ, വണങ്കാമുടി ,അന്ധഗൻ തുടങ്ങിയ ചിത്രങ്ങളിലാണ് സിമ്രാന് ഇപ്പോൾ അഭിനയിക്കുന്നത്.

Related posts