ശീർഷാസനം ചെയ്ത് സംയുക്ത : ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ

സംയുക്ത വർമ്മയെന്ന പേര് മലയാളികൾ ഒരിക്കലും മറക്കില്ല . കാരണം അത്രത്തോളം മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ച നടിയാണ് സംയുക്ത. 1999 ൽ ലോഹിതദാസിന്റെ കഥയിൽ സത്യൻ അന്തികാട് സംവിധാനം ചെയ്ത് ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത അഭിനയ രംഗത്ത് സജീവമാകുന്നത്. 2002 ൽ ചലച്ചിത്ര താരം ബിജു മേനോനുമായുള്ള വിഹത്തോടു കൂടി അഭിനയ രംഗത്ത് നിന്നും താരം ഇടവേളയെടുക്കയാണ് ഉണ്ടായത്. ഈ ചെറിയ കാലയളവിൽ തന്നെ പതിനെട്ടോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞിരുന്നു. രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും സംയുക്തയെ തേടിയെത്തിയിട്ടുണ്ട്.

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്ന സംയുക്ത വർമ്മ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സജീവമാണ്. അഭിനയ രംഗത്ത് ഇന്ന് ഇല്ലായിരുന്നിട്ടു കൂടി മുൻനിര നായികമാർക്കുള്ളത് പോലെ തന്നെ താരത്തിനും ആരാധകർ ഉണ്ട്. അത്കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്യുന്നുണ്ട്.ഇത്തവണ താരം പങ്കുവച്ച യോഗയുടെ വീഡിയോ ഇപ്പൊ വൈറലായി മാറിയിരി ക്കുവാണ്.ഇതെൻ്റെ യോഗാ പരിശീലനമാണ്, എല്ലാം പെർഫെക്ടായിട്ടില്ലെങ്കിലും പ്രശ്നമില്ല. എൻ്റെ പരിശീലനം, ഇതെൻ്റെ സമയമാണ്, കൂടുതൽ ജീവസ്സുറ്റതോടെയും സമാധാനമായും ബന്ധത്തോടെയുമിരിക്കാനാണ് യോഗ ചെയ്യുന്നത്. യോഗയിൽ വിലയിരുത്തലുകളോ ജഡ്ഡ്മെൻ്റോ ഇല്ലെന്നും നിശബ്ദമായിരുന്ന് പരിശീലനം നടത്തുകയെന്നും സംയുക്ത വർമ്മ പറയുന്നു.

Related posts