മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗായിക മഞ്ജരി പാടിയഭിനയിച്ച ഗാനം പുറത്തിറങ്ങി. മാര്‍ച്ച് 12ന് പാര്‍വതി നായികയായി പുറത്തിറങ്ങുന്ന വർത്തമാനത്തിലെ അനുരാഗം നിലയ്ക്കാത്ത വൈറലായി വർത്തമാനത്തിലെ മഞ്ജരിയുടെ ഗാനം ! എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മഞ്ജരി മലയാള സിനിമയിൽ പിന്നണി ഗാനരംഗത്തെത്തിയിട്ട് ഇരുപത് വർഷം തികയുകയാണ്. ഈ കാലം കൊണ്ട്തന്നെ മഞ്ജരി മനം കവരുന്ന ഒരുപാട് ഗാനങ്ങള്‍ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മഞ്ജരി സിനിമയിൽ പാടിയഭിനയിക്കുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യമാണ്.
ഗായകൻ ജി. വേണുഗോപാലിൻ്റെ കൂടെ സംവിധായകൻ വി.കെ.പ്രകാശിൻ്റെ ‘പോസിറ്റീവ് ‘ എന്ന സിനിമയിലും മഞ്ജരി പാടിയഭിനയിച്ചിട്ടുണ്ട്. കൂടാതെ മഞ്ജരി വർത്തമാനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമിടുന്നുണ്ട്. ഗായിക ചിത്രത്തിൽ അഭിനയിക്കുന്നത് മജ്ജരിയായിട്ട് തന്നെയാണ് .വർത്തമാനം ഒരു ചരിത്ര പശ്ചാത്തലം ഉള്ള സിനിമയാണ്. അതുകൊണ്ട് തന്നെ അതിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് മഞ്ജരി പറഞ്ഞു. അഭിനയിക്കാനായി സിനിമയിൽ ഒരുപാട് അവസരങ്ങൾ വന്നിട്ട് അതൊക്കെ ഒഴിവാക്കുകയായിരുന്നു. അഭിനയരംഗത്ത് സജീവമാകാൻ നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ താല്‍പര്യമുണ്ടെന്നും മഞ്ജരി പറഞ്ഞു. പ്രശസ്ത ഹിന്ദുസ്താനി ക്ലാസിക്കൽ സംഗീതജ്ഞനും, സംഗീത സംവിധായകനും ആയ പി. ടി. രമേശ് നാരായൺ സംഗീതസംവിധാനം ചെയ്ത ഗാനം റഫീഖ് അഹമ്മദ് ആണ് രചിച്ചത്. പാട്ടിന്റെ മിശ്രണം നിർവ്വഹിച്ചിരിക്കുന്നത്
ജസ്രാഗ് ഓഡിയോ സ്യുട്ടിന്‍റെ നേതൃത്വത്തിൽ ജിയോ പയസാണ്. മലയാളികൾക്ക് പരിചിതമായികൊണ്ടിരിക്കുന്ന കഴിവുറ്റ ഗായിക മധുവന്തി നാരായൺ ആണ് ഗാനത്തിൽ തന്നെയുള്ള ഹിന്ദി വരികൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയ വർത്തമാനത്തിലെ തന്നെ ‘സിന്ദഗി’ എന്ന ഗാനം യുട്യൂബിൽ 3 മില്യണിൽ കൂടുതൽ ആളുകൾ കണ്ട് ഹിറ്റായിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത് ബെന്‍സി നാസര്‍, ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്. പാര്‍വ്വതി തിരുവോത്താണ് നായിക. മാർച്ച് 12 ന് 300 തിയേറ്ററുകളിലൂടെ ‘വര്‍ത്തമാനം’ റിലീസ് ചെയ്യുകയാണ്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി പോകുന്ന മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനം എന്ന ചിത്രത്തിന്റെ കഥ. പാര്‍വ്വതി ചെയ്യുന്ന കഥാപാത്രം ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെതാണ്. ചിത്രത്തിലെ മറ്റു ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരാണ്. സമൂഹത്തിലെ സമകാലിക പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന വർത്തമാനം ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്.