എന്റെ ജീൻസും ടോപ്പൊക്കെ കീറി.പിന്നാലെ ഞാൻ നടുറോഡിൽ ഇരുന്ന് കരയുകയാണ്! ഭാവന പറയുന്നു!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളൊക്കെ ഭാവന പങ്കുവെച്ചിരുന്നു.

ഇപ്പോളിതാ സര​ഗമപയിൽ അതിഥിയായെത്തിയപ്പോൾ കറുപ്പിനഴക് എന്ന പാട്ടിന്റെ ഷൂട്ടിം​ഗ് അനുഭവം വെളിപ്പെടുത്തുകയാണ് താരം. ഈ പാട്ടും അതിന്റെ ഷൂട്ടിങ്ങിനെ കുറിച്ചുമൊക്കെ പറയുകയാണെങ്കിൽ ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ നിന്നുമാണ് ഷൂട്ടിങ്ങ്. എനിക്കൊപ്പം പൃഥ്വിരാജ്, ചാക്കോച്ചൻ, ജയേട്ടൻ, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്. ആദ്യമായി ഞാൻ പോയ വിദേശ രാജ്യം ദുബായി ആണ്. അതിന് ശേഷം പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംഷയായിരുന്നു. ഞാൻ വെറുതേ നടന്നാൽ പോലും വീഴുന്നൊരു സ്വഭാവം ഉണ്ട്. പക്ഷേ സിനിമയിൽ സൈക്കിൾ ഒക്കെ ഓടിക്കണം.ആ സീനിൽ ഒരു ഇറക്കത്തിലൂടെ സൈക്കിൾ ഓടിച്ച് വരുന്നുണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് ഞാൻ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. ഞാൻ വീഴുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ ഞാൻ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നിൽക്കുന്നവർക്ക് ഞാൻ ഇപ്പോൾ വീഴുമെന്ന് തന്നെ തോന്നി. അങ്ങനെ പ്രൊഡ്യൂസർ എന്റെ സൈക്കിളിൽ ഒറ്റ പിടുത്തമങ്ങ് പിടിച്ചു.

ഞാൻ വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാൽ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് ഞാൻ വീണു. എന്റെ ജീൻസും ടോപ്പൊക്കെ കീറി.പിന്നാലെ ഞാൻ നടുറോഡിൽ ഇരുന്ന് കരയുകയാണ്. ഇപ്പോഴാണെങ്കിൽ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് ഞാൻ അഡ്ജസ്റ്റ് ചെയ്യും. അന്ന് പതിനാറ് വയസേയുള്ളു കിടന്ന് കരയുകയാണ്. മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമൽ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പറ്റിയില്ല. ചെയ്ത ഭാവനയുടെ സിനിമ. കന്നട ഭാഷയിൽ റിലീസ് ചെയ്ത ചിത്രത്തിൽ ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാവന കന്നട സിനിമയിലാണ് സജീവമായി പ്രവർത്തിക്കുന്നത്. അടുത്തിടെ മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണവും ഭാവന വ്യക്തമാക്കിയിരുന്നു.

Related posts