മലയാള സിനിമയില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സൈജു കുറുപ്പ്. ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. കോമഡി വേഷങ്ങളും സീരിയസ് റോളുകളും ഉള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സൈജു കുറുപ്പ് മലയാളത്തില്‍ ചെയ്തിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ചിത്രമാണ് സൈജുവിന്റേതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം. താന്‍ കരച്ചിലിന്റെ വലക്കോളം എത്തിയ കാര്യം തുറന്ന് പറയുകയാണ് സൈജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്.
സൈജു കുറുപ്പിന്റെ വാക്കുകള്‍, വനിതാ പുരസ്‌കാര ചടങ്ങില്‍ ഞാന്‍ അവാര്‍ഡ് ഏറ്റു വാങ്ങുന്ന വിഡിയോ ശ്രദ്ധിച്ചാല്‍, ഞാന്‍ ധരിച്ചിരുന്ന വൈറ്റ് ജാക്കറ്റിനുള്ളിലൂടെ എന്റെ നെഞ്ചിടിപ്പ് കാണാം എന്നാണ് സൈജു പറയുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം പറയാനുള്ള പ്രസംഗം പ്രത്യേകം തയാറാക്കിയിരുന്നുവെന്നും നിന്ന നില്‍പില്‍ സ്വന്തമായി പറയാനുള്ള കഴിവൊന്നും തനിക്കില്ലെന്നും പ്രത്യേകിച്ചും അത്രയും വലിയ ജനക്കൂട്ടത്തിന് മുന്‍പില്‍ നില്‍ക്കുമ്പോഴെന്നും സൈജു പറയുന്നത്. എന്റെ കരിയിറില്‍ നാഴികക്കല്ല് ആയിത്തീര്‍ന്ന ഓരോ വ്യക്തികളുടെയും പേരെടുത്തു പറഞ്ഞു നന്ദി പറയണമെന്നു കരുതിയാണ് സ്റ്റേജില്‍ കയറിയത്. എന്നാല്‍ അവിടെ ചെന്ന് നിന്നപ്പോള്‍ തനിക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായെന്നും സൈജു പറയുന്നു. ഇതോടെ താന്‍ മനസില്‍ വന്നത് പറയുകയായിരുന്നുവെന്നും അത് തന്റെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളായിരുന്നു. ഒരല്‍പനേരം കൂടി ഞാന്‍ അവിടെ നിന്നു സംസാരിച്ചിരുന്നെങ്കില്‍, കരഞ്ഞു പോകുമായിരുന്നു. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഉറപ്പായും ഞാന്‍ അദ്ദേഹത്തെ സ്റ്റേജില്‍ വിളിക്കുമായിരുന്നു. കാരണം, അങ്ങനെയൊരു വേദിയില്‍ ഞാനെത്തണമെന്ന് അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞാന്‍ പ്രശസ്തനാകണമെന്നോ അച്ഛന്റെ പേര് വലുതാക്കണമെന്നോ അല്ലായിരുന്നു അച്ഛന്റെ ആഗ്രഹം. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ കഴിയുന്ന വരുമാനം ഉണ്ടാവണം എന്നു മാത്രമായിരുന്നു അച്ഛന്‍ അഗ്രഹിച്ചത്.
ദുല്‍ഖറിനെ താന്‍ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ വിവാഹ സല്‍ക്കാരത്തിനായിരുന്നുവെന്നാണ് സൈജു പറയുന്നത്. എന്നാല്‍് അന്ന് സ്റ്റേജില്‍ കയറി കൂടെ നിന്നൊരു ഫോട്ടോ എടുക്കുക മാത്രമായിരുന്നു ചെയ്ത്. പിന്നീട് ഞാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദുല്‍ഖറിനെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. തങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. ഞാന്‍ മഹാരാഷ്ട്രയിലാണ് വളര്‍ന്നത്. ദുല്‍ഖറും കേരളത്തിന് പുറത്താണ് പഠിച്ചത്. കൂടാതെ, പല ഭാഷകള്‍ അദ്ദേഹത്തിന് അറിയാം. ഞങ്ങള്‍ ഇങ്ങനെ സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ ചില ഹിന്ദി വാക്കുകള്‍ കേറി വന്നുവെന്നും പിന്നെ ദുല്‍ഖറും ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും അങ്ങനെ ഹിന്ദി പറഞ്ഞത് തങ്ങള്‍ സിങ്ക് ആവുകയായിരുന്നു. ഇപ്പോള്‍ എന്റെ സഹോദരനെപ്പോലെയാണ് ദുല്‍ഖർ. ഡിക്യൂ ബേട്ടേ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുക. അദ്ദേഹം തിരിച്ച് എന്നെ സൈജു ബേട്ടേ എന്നു വിളിക്കും. സിനിമയുടെ കഥയെല്ലാം പറയുകയും ദുല്‍ഖര്‍ ഓക്കെ പറയുകയും ചെയ്യുകയും ചെയ്തതിന് ശേഷം. ഇറങ്ങുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. മറുപടിയായി അദ്ദേഹം താങ്ക്യൂ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി എന്നാണ് സൈജു പറയുന്നത്. എന്റെ ആവശ്യമാണ് നടന്നത്. ആ നിലയില്‍ ഞാനല്ലേ നന്ദി പറയേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ലോജിക് മറ്റൊന്നാണ്. അദ്ദേഹം പറഞ്ഞു, ‘നല്ല ഒരു പ്രോഡക്ടുമായിട്ടാണ് നിങ്ങള്‍ എന്നെ സമീപിച്ചത്. അങ്ങനെയൊരു നല്ല പ്രോഡക്ടുമായി നിങ്ങള്‍ക്ക് എന്റെ കമ്ബനിയെയാണ് സമീപിക്കാന്‍ തോന്നിയത്. അതുകൊണ്ട്, ഞാനല്ലേ നന്ദി പറയേണ്ടത് എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയതെന്ന് സൈജു പറയുന്നത്. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സമീപനം ഞാന്‍ അതുവരെ കണ്ടിട്ടില്ല.