മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ് സിതാര കൃഷ്ണകുമാർ. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ സിതാരയ്ക്ക് കഴിഞ്ഞു. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചു കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ പിന്നണി ഗായിക ആയി തിളങ്ങിയ നടി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിതാര സുപരിചിതയാണ്. സിതാരയെ കൂടാതെ ജ്യോത്സ്ന, വിധുപ്രതാപ്, റിമി ടോമി എന്നിവരായിരുന്നു സൂപ്പര്‍ ഫോറിലെ മറ്റ് വിധികര്‍ത്താക്കള്‍. ഇവരുടെ കളിയും തമാശയുമൊക്കെ ഷോയിലെ ആകര്‍ഷണമാണ്.
ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ വേദിയിലെ തമാശകളെ കുറിച്ചും മറ്റും ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് സിതാര. നമ്മള്‍ക്കെല്ലാവര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത കൊവിഡ് സമയത്താണ് സൂപ്പര്‍ ഫോര്‍ വരുന്നത്. ഞങ്ങളെ സംബന്ധിച്ച വളരെ ബ്ലെസ്സിംഗായിരുന്നു ആ പ്രോഗ്രാം. നമ്മള്‍ വര്‍ക്ക് ചെയ്യുന്നു എന്നത് മാത്രമല്ല, ഈ നാല് പേരാണ് ഒരുമിച്ചിരിക്കുന്നത്.
അവിടെ ടേക്ക് പറഞ്ഞ് കട്ട് പറയുന്നത് വരെ ഇവര്‍ കണ്ടിന്യൂസായി ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. റിമിയും വിധുച്ചേട്ടനും കൗണ്ടര്‍ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാണ്. ജ്യോത്സ്നയ്ക്കും എനിക്കും ഇങ്ങനെ കണ്ട് നില്‍ക്കാന്‍ മാത്രമേ പറ്റുന്നുള്ളൂ, പക്ഷേ ഞങ്ങളത് ഭയങ്കരമായി എന്‍ജോയ് ചെയ്യുകയായിരുന്നു. ടി വിയില്‍ കാണുന്നതിന്റെ പത്തിരട്ടി ഞങ്ങള്‍ അവിടെ എന്‍ജോയ് ചെയ്യുന്നുണ്ട്, സിതാര പറയുന്നു. ഇവര്‍ മൂന്നുപേരുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും എന്നാല്‍ സൂപ്പര്‍ ഫോറിലെത്തിയതോടെയാണ് തങ്ങള്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതെന്നും സിതാര പറഞ്ഞു.