അങ്ങനെയുള്ള ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ. വൈറലായി അർച്ചന

നീലത്താമര എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ് അർച്ചന കവി. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അർച്ചന പ്രേക്ഷകർക്ക് മുൻപിൽ പെയിൻ്റിങ്, വെബ് സീരീസ്, ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം എത്താറുണ്ട്. താരം അടുത്തിടെ പങ്കുവെച്ച പുതിയ ചിത്രം അരാധകർ ഏറ്റെടുത്തിരുന്നു. അർച്ചനയുടെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തത് കൂടുതൽ സുന്ദരിയായിരിക്കുന്നു, കണ്ണെടുക്കാനേ തോന്നുന്നില്ല തുടങ്ങി ഒട്ടനവധി കമന്റുകളിലൂടെയാണ്. അതേസമയം കസിന്റെ ഒപ്പം ഷെയർ ചെയ്ത ചിത്രത്തിന് നേരെ താരത്തിന് സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു.

അർച്ചന പങ്കുവെച്ച ക്യു ആൻഡ് എ ആണ് ഇപ്പോൾ ഏറ്റവും ഒടുവിലായി വൈറലായത്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഒരു ആരാധകന്റെ ചോദ്യത്തിന് അർച്ചന നൽകിയ മറുപടിയാണ്. നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ആരാധകന്റെ ചോദ്യം. നടി വളരെ മനോഹരമായ മറുപടിയാണ് ഈ ചോദ്യത്തിന് നൽകിയത്.

തീർച്ചയായും, പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന ലളിതമായ മറുപടി ആണ് അർച്ചന നൽകിയത്. അർച്ചന വിവാഹിതയായത് 5 വർഷം മുൻപ് 2016 ജനുവരിയിൽ ആണ്. താരത്തെ വിവാഹം ചെയ്‌തത്‌ കൊമേഡിയന്‍ കൂടിയായ അബീഷ് മാത്യു ആണ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് നീലത്താമര എന്ന ചിത്രത്തിലൂടെ ആണെങ്കിലും ശേഷം താരം അഭിയും ഞാനും, പട്ടം പോലെ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Related posts