കൊന്നതും പോരാഞ്ഞിട്ട് ഫോട്ടോ എടുത്ത്‌ അപമാനിക്കുന്നോ? വൈറലായി ബിൻസിയുടെ സെൽഫി.

അടുത്തിടെ ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ആയി എത്തിയ ഫഹദ് ഫാസില്‍ ചിത്രമാണ് ജോജി. വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഫഹദ്‌ ഫാസിലാണ് ചിത്രത്തിൽ ജോജിയായി എത്തുന്നത്. കൂടാതെ ചിത്രത്തില്‍ ജോമോന്‍ എന്ന കഥാപാത്രമായി ബാബുരാജും പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രമായി പിഎന്‍ സണ്ണിയും ജെയ്‌സൺ എന്ന കഥാപാത്രമായി ജോജിയും എത്തുന്നുണ്ട്. ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‌ നടി ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് താരത്തിന്റെ ബിന്‍സി എന്ന കഥാപാത്രം.

ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു വീട്ടിലെ അച്ഛനും മക്കളും അടങ്ങിയ കുടുംബത്തെ അടിസ്ഥാനമാക്കിയാണ്. ഉണ്ണിമായ ഇപ്പോള്‍ ചിത്രത്തിലെ അപ്പച്ചന്റെ കുടെയുള്ള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അപ്പച്ചനായി എത്തിയ സണ്ണി ശവപ്പെട്ടിയില്‍ ചിരിച്ചുകൊണ്ട്‌ പോസ് ചെയ്യുന്നതാണ് ചിത്രം. ഇതിന് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത് പാനയിലെ വരികളാണ്. ദോഷമായിട്ടൊന്നും തന്നെ എന്റെ താതന്‍ ചെയ്കയില്ല, എന്നെ അവന്‍ അടിച്ചാലും അവന്‍ എന്നെ സ്‌നേഹിക്കുന്നു എന്നാണ് ഉണ്ണിമായ ചിത്രത്തിനൊപ്പം കുറിച്ചത്. ഈ പോസ്റ്റിന്‌ താഴെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്‌. ഒരു ആരാധകന്റെ കമന്റ് ചുമ്മാ കിടത്തി അങ്ങ്‌ അപമാനിക്കുവാന്നേ എന്നായിരുന്നു. മറ്റു ചിലർ ഗുളിക കൊടുത്ത് കൊന്നതും പോരാഞ്ഞിട്ട് ഫോട്ടോ എടുത്ത്‌ അപമാനിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്‌.

Related posts