ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് വന്ന് വർഷങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ ഒരാളാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റായി വർഷങ്ങളോളം അഭിനയിച്ചതിന്റെ കുറിച്ച് പലപ്പോഴും വാചാലനായിട്ടുണ്ട്. ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പൊറിഞ്ചു മറിയം ജോസ്, ചോല തുടങ്ങിയ ചിത്രങ്ങളിൽ നായകനായി എത്തിയ ജോജുവിന്റെ അഭിനയ മികവ് പ്രശംസിക്കപെട്ടിരുന്നു.
ഒടുവിലായി നായാട്ട് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ജോജുവിന്റെ കരിയറിലെ 40-ാം പോലീസ് വേഷമായിരുന്നു നായാട്ടിലേത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയം തനിക്ക് 132 കിലോ ഭാരം ഉണ്ടായിരുന്നു എന്ന് ജോജു പറയുന്നു. മാത്രമല്ല ഇനി ശരീര ഭാരം കുറച്ചിട്ടേ മറ്റ് സിനിമകളില്‍ അഭിനയിക്കുകയുള്ളൂ എന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജോജു വ്യക്തമാക്കി. തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതു കൊണ്ട് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍ നന്നായി കുറച്ചു. 132 കിലോയില്‍ നിന്ന് 100 കിലോയില്‍ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളില്‍ അഭിനയിക്കുന്നുള്ളൂ’ എന്നാണ് ജോജു പറയുന്നത്.
അതേസമയം, കോവിഡ് ലോക്ഡൗണിനിടെ 20 കിലോ ശരീരഭാരം കുറച്ച സന്തോഷം പങ്കുവച്ച് ജോജു രംഗത്ത് എത്തിയിരുന്നു. മാര്‍ച്ച് 10 വയനാട് ആയുര്‍വേദ യോഗ വില്ലയില്‍ എത്തുമ്പോള്‍ 130 ആയിരുന്നു നടന്റെ ശരീരഭാരം. അവിടുത്തെ ഡിസിപ്ലിനും ഡയറ്റും കണ്ടപ്പോള്‍ തിരിച്ചു പോകാമെന്ന് കരുതിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്നു. ആയുര്‍വേദ യോഗ വില്ലയിലെ ഡോ. വിപിന്റെ കീഴിലായിരുന്നു ജോജുവിന്റെ ചികിത്സ. അദ്ദേഹം തന്റെ ജീവിതശൈലി മാറ്റി എന്നാണ് ഒരു അഭിമുഖത്തിനിടെ ജോജു പറഞ്ഞത്