അനു ജോസഫ് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് താരം ജനശ്രദ്ധ നേടുന്നത്. ഇപ്പോഴും ചിലർ പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് അനുവിനെ കാണുന്നത്. അനു കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തിയത് ദേശീയ ശ്രദ്ധ നേടിയ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലൂടെയാണ്. തുടർന്ന് താരം ആണവ സിനിമകളിൽ വേഷമിട്ടു.
ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയമായ നിരവധി അഭിമുഖങ്ങളും പാചക പരീക്ഷണങ്ങളും മേക്കപ്പ് ടിപ്സുമൊക്കെയായി എത്താറുള്ള അനു ഇപ്പോഴിതാ ഒരു സർപ്രൈസ് ഗിഫ്റ്റിന്റെകഥപറഞ്ഞെത്തുകയാണ്. ‘എന്റെ ബോയ്ഫ്രണ്ടിനൊരു ഗിഫ്റ്റ്’ എന്ന തലക്കെട്ടോടെയാണ് അനു വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിക്കു വേണ്ടിയാണ് ഈ സമ്മാനം. താൻ കൂട്ടിവച്ച സമ്പാദ്യത്തിൽ നിന്നുമാണ് ഈ സ്പെഷ്യൽ ഗിഫ്റ്റെന്നും അനു പറയുന്നു. സ്വീകരിക്കുന്ന വ്യക്തിയെക്കാൾ അത് നൽകുന്ന തനിക്കാണ് വലിയ സന്തോഷമെന്നും അനു കൂട്ടിച്ചേർക്കുന്നു. അടുത്തിടെ വിവഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ, ഞാൻ ഒരിക്കലും കല്യാണം കഴിക്കുന്നില്ല എന്നൊന്നും പറയില്ല. ചിലപ്പോൾ ഉടൻ ഉണ്ടാവും. ചിലപ്പോൾ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. അതുമല്ലെങ്കിൽ ആരോടും പറയാതെ കെട്ടും’. ചുരുക്കി പറഞ്ഞാൽ തന്റെ വിവാഹം എന്തായിരിക്കും എങ്ങിനെയായിരിക്കും എന്ന് എനിക്ക് തന്നെ അറിയാത്ത ഭാവത്തിലാണ്.
എന്താണ് ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പം? അങ്ങനെ പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസ്സിലാക്കുന്ന ആളായിരിക്കണം. സമാധാനം ഉണ്ടാവണം. ഞാനായിട്ട് അങ്ങോട്ട് ഒരു പ്രശ്‌നത്തിനും പോവില്ല. എന്ന് പറഞ്ഞാൽ, ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിനുള്ള സ്വാതന്ത്രത്തിലൊന്നും ഞാൻ ഇടപെടില്ല. മറിച്ച് എനിക്കും ആ സ്വാതന്ത്ര്യം നൽകണം. എന്റെ ലൈഫ് പാർട്ണർ ആരാണോ, അദ്ദേഹം തന്നെയായിരിക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അങ്ങനെ ഒരാൾ ജീവിതത്തിൽ വരണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ആ ആളിനോട് ലോകത്തിന് കീഴിലുള്ള എന്ത് കാര്യത്തെ കുറിച്ചും എനിക്ക് പറയാൻ കഴിയണം.. ഭയമില്ലാതെ. മറച്ചു വയ്ക്കാതെ സംസാരിക്കാൻ പറ്റുന്ന ആളായിരിക്കണം എന്റെ ജീവിത പങ്കാളി.