ആ അവാർഡ് വാങ്ങുമ്പോൾ എന്റെ ശ്രദ്ധ അദ്ദേഹത്തിലായിരുന്നു.! കാളിദാസ് പറയുന്നു

മലയാള സിനിമയിൽ ബാലതാരമായി എത്തിയ കാളിദാസ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി. നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനായ കാളിദാസ് കുട്ടിയായിരിക്കുമ്പോൾ തന്നെ സിനിമയിൽ എത്തുകയാണ് ഉണ്ടായത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് ബാലതരാമായി കാളിദാസ് എത്തിയത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കാൻ കാളിദാസിന് സാധിച്ചു. മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങുമ്ബോള്‍ വിക്രം ഉള്‍പ്പെടെയുള്ളവരുടെ സ്റ്റാര്‍ഡം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവര്‍ അണിനിരന്ന വേദിയില്‍ മറ്റൊരു വ്യക്തിയായിരുന്നു തന്റെ ശ്രദ്ധാ കേന്ദ്രമെന്നും കാളിദാസ് പറയുന്നു.

‘ദേശീയ അവാര്‍ഡ് വാങ്ങുമ്പോള്‍ എനിക്ക് അവിടെയുള്ളതില്‍ ആകെ അറിയാവുന്നത് രാഷ്ട്രപതിയെ മാത്രമാണ്. എന്റെ ചുറ്റുമുളളവര്‍ എത്രത്തോളം വലിയവരാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ആ വര്‍ഷം തന്നെയാണ് വിക്രം സാറിന് മികച്ച നടനുള്ള അവാര്‍ഡ് പിതാമഹനിലൂടെ ലഭിച്ചത്. പക്ഷേ വിക്രം എന്ന സൂപ്പര്‍ താരത്തിന്‍റെ വലിപ്പമൊന്നും എനിക്ക് അറിയില്ലായിരുന്നു.ആ സമയം എന്‍റെ മനസ്സിലുണ്ടായിരുന്നത് കലാം സാറിന്‍റെ കയ്യില്‍ നിന്ന് എങ്ങനെയെങ്കിലും ഒരു സൈന്‍ വാങ്ങുക എന്നതായിരുന്നു. അത് ഏതായാലും അന്ന് നടന്നു .

അന്ന് എനിക്ക് ചുറ്റും വിക്രം ഉള്‍പ്പടെയുള്ള എത്രയോ വലിയവര്‍ ഉണ്ടായിരിന്നിരിക്കണം. പക്ഷേ അവരെക്കുറിച്ച്‌ ഒന്നും എനിക്ക് അറിയില്ലല്ലോ!. ഏറ്റവും മികച്ച ഡയറക്ടര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ അങ്ങനെ സിനിമയിലെ സമസ്ത മേഖലയിലുള്ള ഇന്ന് ഞാന്‍ ആരാധിക്കുന്ന എത്രയോ പേര്‍. അന്ന് അവരുടെ വലുപ്പം അറിഞ്ഞിരുന്നേല്‍ എല്ലാവരുടെയും കയ്യില്‍ നിന്നും ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങി യേനേ എന്നും കാളിദാസ് പറയുന്നു. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം തിരികെ എത്തിയത്. ഇന്ന് മലയാളത്തിലെ ഏറെ തിരക്കുള്ള യുവതരമായി മാറിയിരിക്കുകയാണ് കാളിദാസ്.

Related posts