കൈക്കുഞ്ഞുമായി നയൻസ്! കുട്ടിയെ കുറിച്ച് അന്വേഷിച്ച് സൈബർ ലോകം!

തെന്നിന്ത്യന്‍ സിനിമയിൽ ലേഡി സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന താരമാണ്‌ നയന്‍താര. മലയാള സിനിമയില്‍ തുടങ്ങി പിന്നീട്ട് തെന്നിന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് താരമിപ്പോൾ. മറ്റേത് താരത്തിനെയും അസൂയപ്പെടുത്തും വിധം വലിയൊരു ആരാധകവൃന്ദം തന്നെ നയന്‍താരയ്ക്കുണ്ട്. സോഷ്യല്‍ മീഡിയകളില്‍ നയൻസ് അത്ര സജീവമല്ല. എന്നാലും താരവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് നയന്‍താരയുടെ പുതിയ ഒരു ചിത്രമാണ്. കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന നയന്‍താരയും തൊട്ടരികില്‍ കാമുകന്‍ വിഘ്‌നേഷ് ശിവനുമുള്ള ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചിരിച്ച് കൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇരുവരും. ഫൊട്ടോ പുറത്തുവന്നതു മുതല്‍ നയന്‍താരയുടെ കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ആറ് വര്‍ഷമായി പ്രണയത്തിലാണ്. നാനും റൗഡിതാന്‍ എന്ന വിഘ്‌നേഷ് ചിത്രത്തില്‍ നായികയായി നയന്‍താര എത്തിയത് മുതലാണ് ഇരുവരും പരിചയത്തിലാകുന്നത്,. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു. ഒരു തമിഴ് ചാനലില്‍ പ്രശസ്ത അവതാരകയായ ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് നയന്‍താര വിവാഹ നിശ്ചയം കഴിഞ്ഞ വിവരം വ്യക്തമാക്കിയത്. കയ്യിലുള്ളത് എന്‍ഗേജ്‌മെന്റ് റിങ്ങാണെന്ന് അവതാരകയോട് നയന്‍താര പറയുകയായിരുന്നു.

Related posts