പറ്റില്ല എന്ന് ശരീരം പറഞ്ഞപ്പോൾ പറ്റും എന്ന് മനസ്സ് ഉറപ്പിച്ചു!മനസ്സ് തുറന്ന് ശിവദ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകം , അച്ചായൻസ്, ഇടി തുടങ്ങിയ ചിത്രങ്ങളിലെ ശിവദയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.

 

 

2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. വിവാഹ ശേഷം കുടുംബവും സിനിമ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം. അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. മകളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ശിവദ രംഗത്ത് എത്താറുണ്ട്. ഒരാഴ്ച നീണ്ടു നിന്ന ഓണ ആഘോഷത്തിന് ശേഷം ശരീരത്തെ തിരിച്ചു കൊണ്ടുവന്നതിനെക്കുറിച്ച് പങ്കുവെച്ചെത്തിയിരിക്കുകയാണ് ശിവദ ഇപ്പോൾ.

 

സദ്യയും പായസവുമൊക്കെയായുള്ള ഒരാഴ്ചത്തെ ഓണ ആഘോഷത്തിന് ശേഷം വർക്കൗട്ട് ചെയ്യാൻ തീരുമാനിച്ചു. ഒരു മണിക്കൂർ 9 മിനിട്ടിന് ഉള്ളിൽ 108 പ്രാവശ്യം സൂര്യ നമസ്‌കാരം ചെയ്തു. തുടർച്ചയായി ഇത്തരത്തിൽ ഇത്രയധികം സൂര്യ നമസ്‌കാരം ചെയ്തിട്ട് ഒരു വർഷത്തിൽ അധികമായി. ഒരു കാര്യം തീർച്ചയായും പറയണം’ ഇത് ചെയ്യുന്നതിന് മുൻപ് എന്റെ മനസ്സും ശരീരവും തമ്മിൽ വലിയൊരു തർക്കം ഉണ്ടായിരുന്നു. പറ്റില്ല എന്ന് ശരീരം പറഞ്ഞപ്പോൾ പറ്റും എന്ന് മനസ്സ് ഉറപ്പിച്ചു. അങ്ങനെ ഞാൻ മനസ്സിനൊപ്പം പോവാം എന്ന് തീരുമാനിച്ചു’ എന്നാണ് ശിവദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

Related posts