തന്റെ എറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ച് മൃദുല! ആശംസകളേകി ആരാധകരും!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരും വിവാഹിതർ ആയത് കഴിഞ്ഞ ജൂലായിൽ ആണ്. സോഷ്യൽ മീഡിയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. മൃദ് വ എന്ന പേരിൽ ഇവർക്ക് ഒരു യൂട്യൂബ് ചാനലുമുണ്ട്.

ഇപ്പോളിതാ ഒരു പുത്തൻ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് മൃദുല. പുതിയ പരമ്പരയിൽ നായികയായെത്തുന്ന സന്തോഷത്തിലാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അഭിനയിക്കുന്നത്. ഒക്ടോബർ പതിനെട്ട് മുതലാണ് സീരിയൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ട് മണിക്കായിരിക്കും പുതിയ സീരിയലിന്റെ സംപ്രേക്ഷണ സമയം. ഒരു അമ്മയുടെയം രണ്ട് പെൺമക്കളുടെയും കഥയാണ് സീരിയലിന്റെ ഇതിവൃത്തമെന്നാണ് പ്രൊമോയിൽ നിന്ന് വ്യക്തമാവുന്നത്. ഒരാൾ മോഡേൺ വസ്ത്രങ്ങളിലും ഒരാൾ നാടൻ രീതിയിലുമാണ് എത്തുന്നത്.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് എന്ന സീരിയലിലാണ് മൃദുല അഭിനയിച്ച്‌ കൊണ്ടിരുന്നത്. സംയുക്ത എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചു. സീരിയിലലെ നായകനായ അരുൺ രാഘവുമായിട്ടുള്ള മൃദുലയുടെ കെമിസ്ട്രിയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഈ സീരിയൽ അവസാനിക്കാൻ പോവുകയാണെന്നുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

Related posts