പുത്തൻ ഗെറ്റപ്പിലൂടെ വൈറലാവുകയാണ് മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള. തന്റെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങൾ ലുക്ക് യംങ്, ഫീൽ യംങ് എന്നുപറഞ്ഞാണ് മഞ്‍ജു പങ്കുവച്ചത്. രണ്ട് വശത്തേക്കും മുടി കെട്ടിവച്ച് ബ്രൗൺ നിറത്തിലുള്ള ഫ്രോക്കിൽ, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തിൽ മഞ്‍ജു ഉള്ളത്. വല്ലാത്തൊരു യംങ് ആയെന്നാണ് , യംങ് ആയി ജീവിക്കുക എന്നുപറഞ്ഞ് മഞ്‍ജു പങ്കുവച്ച ചിത്രത്തിനു ആരാധകർ കമൻറ് ബോക്സിൽ പറഞ്ഞിരിക്കുന്നത്. ടിന്റു മോൾ, വല്ലാതെ യംങ് ആയതുപോലെ തോന്നുന്നു , കുട്ടി എത്രയിലാണ് പഠിക്കുന്നത്, എന്നെല്ലാമാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്‍തിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറുപ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.
മോഹനവല്ലിയായാണ് മഞ്‍ജു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്. എന്നാൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൂര്യ കൃഷ്‍ണമൂർത്തിയുടെ ‘സ്‍ത്രീ പർവ്വം’ എന്ന നാടകത്തിലൂടെയാണ് മഞ്‍ജു അഭിനയത്തിലേക്കെത്തിയത്. പിന്നീട് ‘സത്യവും മിഥ്യ’യും പരമ്പരയിലൂടെയാണ് താരം സീരിയൽ രംഗത്തേക്കെത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്‍ജു, ‘തട്ടീം മുട്ടീം’ എന്ന മെഗാപരമ്പരയിലാണ് ഇപ്പോളും അഭിനയിക്കുകയാണ്.