ഇനി കുടുംബവിളക്കിൽ ഉണ്ടാകില്ല! ആരാധകരെ വിഷമത്തിലാക്കി ആതിരയുടെ പ്രഖ്യാപനം!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ആതിര മാധവ് ആണ്. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ്‌ താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ ആരാധകരെ സങ്കടപ്പെടുത്തുന്ന വാർത്തയാണ് താരം പങ്കുവെക്കുന്നത്.

ഇനി കുടുംബവിളക്കിൽ അഭിനയ രംഗത്ത് ഉണ്ടാകില്ല. അഭിനയിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്‌ട്രെയിൻ ഉണ്ടായിരുന്നു. ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചിൽ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകൾ ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടിരുന്നു. ആ എപ്പിസോഡുകൾ ഇനി വരാൻ പോവുന്നതേയുള്ളു. അവസാന ദിവസം ആയത് കൊണ്ട് ഞാൻ വളരെയധികം എൻജോയ് ചെയ്തിരുന്നു. ഇനി കുറേ കാലം കഴിയണം ഇതുപോലൊരു അനുഭവങ്ങളിലൂടെ പോവാൻ . ഒരു മാസം കൂടി അഭിനയിക്കാം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോൾ തീരെ വയ്യാതെയായി. ഒരുപാട് സ്‌ട്രെസ് എടുക്കും പോലെയാണ് തോന്നുന്നത്. സ്‌ട്രെയിൻ ഫീൽ ചെയ്യുന്നതോടെ ബോഡി വീക്ക് ആയി. അങ്ങനെയാണ് തൽകാലം അഭിനയം നിർത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ആതിര മാധവ് വ്യക്തമാക്കുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും അഭിനയം തുടർന്നോണ്ട് പോന്നത് ഡോക്ടറുടെ കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു. മൂന്ന് മാസം ആയപ്പോഴെക്കും എനിക്ക് മടി തുടങ്ങി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി ആഴ്ചയിൽ അഞ്ചാറ് ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. പലപ്പോഴും ലൊക്കേഷനിൽ നിന്ന് ആശുപത്രിയിൽ പോവേണ്ട സാഹചര്യായിരുന്നു. കുടുംബവിളക്ക് ടീമിൽ നിന്നും വലിയ സപ്പോർട്ടാണ് ലഭിച്ചത്. എനിക്ക് വയ്യാതെ ആവുന്ന ദിവസങ്ങളിൽ പിറ്റേന്ന് അവധി തരുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ.

Related posts