ഐപിഎല്ലിലടക്കം കഴിഞ്ഞ കുറച്ച് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളാണ് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും. ഇരുവരെയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്.
ഇപ്പോള്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് പ്രമുഖ കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്രയാണ് .2 താരങ്ങള്‍ക്കും ഇംഗ്ലണ്ട് എതിരായ ടി:20 പരമ്ബരക്കുള്ള ടീമില്‍ അവസരം നല്‍കണമെന്നാണ് ചോപ്രയുടെ ആവശ്യം . 2021 ഫെബ്രുവരിയിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്നത് .
മലയാളി താരമായ സഞ്ജു സാംസണും, മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരും തങ്ങളുടെ ബാറ്റിങ്ങിനാല്‍ അവസരത്തിനൊത്തുയരുന്നില്ല.അത് കൊണ്ട് തന്നെ അവര്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നില്ല.അതിനാല്‍ അവരുടെ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനെയും ,ശ്രേയസ് അയ്യരെയും പരിഗണിക്കണം .അവര്‍ രണ്ട് താരങ്ങളും ടീമിലേക്കുള്ള വിളിയിലേക്ക് വളരെ അകലെയല്ല. അതാണ് സത്യം .
സഞ്ജു സാംസണ് ഓസ്‌ട്രേലിയക്ക് എതിരായ ടി:20 പരമ്ബരയില്‍ അടക്കം അവസരം ലഭിച്ചു. പക്ഷേ മികച്ചൊരു ഇന്നിംഗ്സ് പോലും കാഴ്ചവെക്കുവാന്‍ താരത്തിനായില്ല .ശ്രേയസ് അയ്യരുടെ പ്രകടനം മോശമാണ് .അദ്ധേഹത്തിന്റെ കാര്യവും 50-50 ആണ് .മറ്റൊരു മധ്യനിര താരമായ മനീഷ് പാണ്ഡെയുടെ അവസ്ഥയും ഇതുപോലെ .പ്രകടന മികവ് കൊണ്ട് ടീമിലെ സ്ഥിര സാന്നിധ്യമാകുവാന്‍ അദ്ദേഹത്തിനും കഴിയുന്നില്ല.
അതുകൊണ്ട് തന്നെ ടീമിലേക്കുള്ള വാതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുട്ടുന്ന അവരുടെ സാന്നിധ്യം നമ്മള്‍ തിരിച്ചറിയണം ചോപ്ര അഭിപ്രായം വ്യക്തമാക്കി .നമ്മുടെ ടീമിലെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണ് അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെയെങ്കിലും കിഷനും സൂര്യകുമാര്‍ യാദവും ടീമിലിടം നേടണം .ഇനിയും അവസരം കൊടുത്തില്ലേല്‍ വരുന്ന 2021 ഐപില്‍ സീസണിലെ പ്രകടനം കൊണ്ട് അവര്‍ സ്ഥാനം നേടിയെടുക്കും .അതിനുള്ള കഴിവ് അവര്‍ക്കുണ്ട് ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു .