അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു! മലയാളികളുടെ പ്രിയപ്പെട്ട സുചിത്ര പറഞ്ഞത് കേട്ടോ!

വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, അതേ പോലെ തംബുരുവിന്റെ അമ്മയായും പദ്മിനിയായി എത്തിയ സുചിത്ര നായർ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ബിഗ്ഗ് ബോസ്സിലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചിരുന്നത്. വാലിബനില്‍ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് താരമിപ്പോള്‍. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് തന്നെ സിനിമയിലേയ്ക്ക് സംവിധായകൻ ലിജോ വിളിച്ചതെന്ന് സുചിത്ര പറയുന്നു. അതിനൊപ്പം വിവാഹത്തെക്കുറിച്ചും താരം പങ്കുവച്ചു.

കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്.

അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇതുവരെ എന്നത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത്’- സുചിത പറഞ്ഞു.

Related posts