റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ്. പ്രേക്ഷകര്‍ക്ക് താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും സുപരിചിതമാണ്. റിമിയുടെ സഹോദരി റീനുവും സഹോദരന്‍ റിങ്കുവുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖങ്ങൾ തന്നെയാണ്. നടി മുക്തയാണ് റിങ്കുവിന്റെ ഭാര്യ. റിമിയും മുക്തയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് എത്താറുണ്ട്.
സ്വാസികയുടെ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയപ്പോൾ റിമി ടോമി വധൂ വരന്മാരെ കുറിച്ച് പറഞ്ഞതും ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ തഗ്ഗ് മറുപടിയുമാണ് ഇപ്പോൾ വൈറലായി മാറുന്നത്. വിവാഹം തകർക്കുകയല്ലേ, എത്ര ഫങ്ങ്ഷൻ ആണ്, മെഹന്ദി, ഗുലാബി, ഹിന്ദുസ്ഥാനി എന്നൊക്കെ പറയുംപോലെ. അഞ്ചോളം ഫങ്‌ഷൻസ് ആയിരുന്നു.
അഭിലാഷ് ആയിരുന്നു മേക്ക്അപ് ആർട്ടിസ്റ്റ്. സ്വാസിക തകർത്തു. നല്ല കപ്പിൾ. ഞാൻ പറഞ്ഞു മെയ്ഡ് ഫോർ ഈക്ക് അദർ എന്ന്. ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ. മുഖം വരെയും ഒരേപോലെ. ഒരേ പോലെ ഇങ്ങനെ കിട്ടുന്നതും ഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നതും ഭാഗ്യമല്ലേ എന്നാണ് റിമി പറയുന്നത്. കഴിച്ചായിരുന്നോ ചേച്ചി എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്. ഒരു കല്യാണം കഴിച്ചായിരുന്നു എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.