ശരണ്യാ മോഹൻ ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ്. ശരണ്യ വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും നൃത്തരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും 2015 സെപ്തംബറിലാണ് വിവാഹിതരായത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളുമായി വിവാഹത്തോടെ അഭിനയം നിർത്തിയ താരം പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. താരം അഭിനയത്തിൽ നിന്നും മാറിനിന്നത് മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെയാണ്.
ഇപ്പോഴിതാ നടിയുടെ ഭർത്താവ് മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപ്പുണ്യം ആണ്.. ഇടയ്ക്കു ഞാൻ ഇവിടെ കോമഡി ആയി മോനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. ഒന്നാം ക്ലാസ്സിൽ ആകുമ്പോഴെങ്കിലും നീ സ്കൂൾ കാണുവോടെ? എന്ന് ചോദ്യം കാലിക പ്രസക്തി ഉള്ളത് ആണ് എന്ന് ചിന്തിക്കുമ്പോൾ എവിടെയോ ഒരു ആന്തൽ.
വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ ഇപ്പോൾ സ്വന്തമായി ഡന്റൽ ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഇരുവർക്കും 2016 ഓഗസ്റ്റിൽ ഒരു ആൺ കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭൻ അരവിന്ദ് എന്നാണ് മകന്റെ പേര്. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യയ്ക്ക് രണ്ടാമത്തെ മകളായ അന്നപൂർണ ജനിക്കുന്നത്. ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹൻ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴ്, തെലുങ്,കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴിൽ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തിൽ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. തുടർന്ന് കൈനിറയെ അവസരങ്ങള് ഉണ്ടായിരുന്നപ്പോഴാണ് താരം 2015ൽ വിവാഹിതയായത്.