ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം.! ശ്രദ്ധ നേടി നൈലയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയങ്കരിയായ നെെല ഉഷ അവതാരകയായും നടിയായും റേഡിയോ ജോക്കിയായുമൊക്കെ തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ്. നൈല സിനിമയിലേക്കെത്തിയത്റേഡിയോ ജോക്കിയായിരിക്കെയാണ്. ഇപ്പോള്‍ നെെല ഉഷ മലയാളത്തിലെതന്നെ പ്രധാന നായികമാരില്‍ ഒരാളാണ്. നൈലയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്.

മികച്ച ഒരു കഥാപാത്രത്തെയാണ് നൈല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് പറയുകയാണ് പ്രിയ താരം നൈല ഉഷ. താൻ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലൻസ് സീറോ ആയിരിക്കണമെന്നും നമ്മൾ ഉണ്ടാക്കുന്ന പണം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നുമാണ് നൈല ഉഷ പറയുന്നത്.

വാക്കുകളിങ്ങനെ, ഞാൻ ഒരു കാര്യം പറയട്ടെ, ഇവർക്കൊക്കെ വീട്, കാർ, ബാങ്ക് ബാലൻസ് എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിച്ച് തീർക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മൾ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാൽ നമ്മൾ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകൾ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ നോ, ഞാൻ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം.

Related posts