നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.
ഇപ്പോഴിതാ ആക്രമിക്കപ്പെട്ടതിന് പിന്നാലെ കടന്നുപോയ ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് എത്തുകയാണ് ഭാവന. വി ദ വുമൻ ഓഫ് ഏഷ്യ എന്ന കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ ആയിരുന്നു നേരിടേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് നടി വിവരിച്ചത്. ഈ കാലയളവിനുള്ളിൽ നിരവധി മാനസിക സംഘർഷങ്ങൾ അനുഭവിച്ചെന്ന് താരം പറയുന്നു. 2020 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനായി 15 ദിവസത്തോളം കോടതിയിലേക്ക് പോകേണ്ടിവന്നു. ഈ ദിവസങ്ങളിലെല്ലാം വലിയ മാനസിക സംഘർഷത്തിലൂടെയായിരുന്നു കടന്നുപോയത്. ഓരോ ദിവസം കോടതി മുറിയിൽ എത്തുമ്പോൾ തെറ്റുകാരിയല്ലെന്ന് വിളിച്ചുപറയാൻ തോന്നും. ആ സമയങ്ങളിൽ വലിയ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്നാൽ വിചാരണയുടെ അവസാന ദിവസം ഇരയായല്ല മറിച്ച് അതിജീവിതയി സ്വയം തോന്നി. താൻ മറ്റുള്ള പെൺകുട്ടികൾക്ക് പ്രചോദനം ആകണം. ഇങ്ങിനെയാണ് മാനസിക സംഘർഷങ്ങളിൽ നിന്നും പുറത്തുകടന്നതെന്ന് ഭാവന വ്യക്തമാക്കി.
ആക്രമിക്കപ്പെട്ടതിന് ശേഷം എല്ലാവരെയും പോലെ നിരവധി ചിന്തകളാണ് മനസ്സിൽ ഉണ്ടായത്. 2015 ൽ അച്ഛൻ മരിച്ചു. അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ തിനിക്കിത് സംഭവിക്കില്ലായിരുന്നു. അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഇങ്ങിനെയൊരു കാര്യം നടക്കില്ലായിരുന്നു എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.
അന്ന് നടന്നകാര്യങ്ങൾ എല്ലാം തന്നെ ദു:സ്വപ്‌നം പോലെയാണ് അനുഭവപ്പെട്ടത്. അതിന് ശേഷം മാനസികാവസ്ഥ ആകെ മാറി. സ്വയം കുറ്റപ്പെടുത്താൻ ആരംഭിച്ചു. ഏത് രീതിയിൽ ചിന്തിച്ചാലും അവസാനം ചെന്നെത്തുന്നത് സ്വയം കുറ്റപ്പെടുത്തലിൽ ആയിരുന്നു.
സംഭവത്തിന് ശേഷമുള്ള മുന്നോട്ട് പോക്ക് എന്നത് ഏറെ പ്രയാസകരമായിരുന്നു. സംഭവ ശേഷം ഒരുപാട് പേർ പിന്തുണച്ച് രംഗത്ത് എത്തി. എന്നാൽ തന്നെ അറിയാത്ത മറ്റ് ചിലർ ചാനലുകളിൽ വന്നിരുന്ന് കുറ്റപ്പെടുത്തി. ആ സമയങ്ങളിലെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു. 2019ലാണ് ഇൻസ്റ്റഗ്രാം എടുത്തത്. അതിന് ശേഷം ഇൻസ്റ്റഗ്രാമിൽ അധിക്ഷേപ സന്ദേശങ്ങളാണ് ലഭിച്ചത്. എന്തിനാണ് ജീവിക്കുന്നത്, പോയി മരിച്ചുകൂടെ തുടങ്ങിയ നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതേസമയം തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഈ കേസ് താൻ കെട്ടിച്ചമച്ചത് ആണെന്ന പ്രചാരണംവരെ ഉണ്ടായി. ഇതെല്ലാം ഏറെ വേദനിപ്പിച്ചു. പൂർണമായും തകർത്തു. സാധാരണ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴെല്ലാം പുറത്തുകടക്കാൻ ശ്ര ഇത്തരം പരാമർശങ്ങൾ പിന്നോട് വലിച്ചു. അതുകൊണ്ടുതന്നെ അതിജീവനം ഏറെ പ്രയാസകരമായിരുന്നു. കൂടെ നിന്നവരോട് സ്‌നേഹവും നന്ദിയുമുണ്ട്. എന്താണ് സത്യം എന്ന് പുറം ലോകം അറിയണമായിരുന്നു. അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതെന്നും ഭാവന കൂട്ടിച്ചേർത്തു.