കാർത്തിക് സൂര്യ അവതാരകനായും വ്‌ളോഗറായും ശ്രദ്ധ നേടിയാ താരമാണ്. മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് താരം ശ്രദ്ധേയനായത്. അതുകൊണ്ട് തന്നെ അനുകൂലിക്കുന്നവർക്കൊപ്പം വിമർശകരും നിരവധിയാണ്. എന്നാൽ വിമർശനങ്ങൾ കാര്യമാക്കാതെ തന്റേതായ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകുന്ന കാർത്തിക സൂര്യ ഇന്ന് മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന ഷോയുടെ അവതാരകനായി ടെലിവിഷൻ രംഗത്തും നിറ സാന്നിധ്യമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി കാർത്തിക്കിനെ പരിപാടിയിൽ കാണാതയതോടെ പുറത്താക്കിയതാണോ, അതോ പിന്മാറിയതാണോയെന്ന് ചോദിച്ച് ആരാധകർ രംഗത്തെത്തി. ഇപ്പോളിതാ വീഡിയോയിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം
വാക്കുകൾ ഇങ്ങനെ, പനിപിടിച്ച് അടപ്പിളകി. കൊഞ്ചു പോലെ ചുരുണ്ട് പോയി ജീവിതത്തിൽ ആദ്യമായിട്ടാണ് ആശുപത്രിയിൽ അഡ്മിറ്റാവുന്നതും ഇത്രയും ദിവസം കിടക്കുന്നതും, നല്ല പനിച്ച് ക്ഷീണം പിടിച്ച് നിൽക്കുന്ന സമയത്താണ് ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ ക്രിസ്മസ് എപ്പിസോഡ് ഷൂട്ട് ചെയ്തത്. തീരെ വയ്യാതെയും രണ്ട് ദിവസം നിന്ന് ആറ് എപ്പിസോഡുകൾ എടുത്ത് തീർത്തു. പിറ്റേ ദിവസം വരെ പിടിച്ചു നിന്നു. രണ്ടാഴ്ചയോളം പനിയുടെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അവസാനമാണ് ഹോസ്പിറ്റലിൽ അഡിമിറ്റ് ആയത്.
കൊവിഡ് ടെസ്റ്റ് ചെയ്തുവെങ്കിലും അത് നെഗറ്റീവ് ആയിരുന്നു. സിടി സ്‌കാൻ ചെയ്തപ്പോഴാണ് കൊവിഡ് വന്ന് പോയി എന്ന് പോലും അറിയുന്നത്. അതിന്റെ ആഫ്റ്റർ എഫക്ട് ആയിരുന്നു എല്ലാം. അതിന്റെ കൂടെ ഡെങ്കിപ്പനിയും. അങ്ങനെ ആകെ മൊത്തെ ശോകമായിരുന്നു അവസ്ഥ.