കാവ്യ ചേച്ചി അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്! അനശ്വര പറയുന്നു!

അനശ്വര രാജന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജുവാര്യരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടർന്ന് താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തണ്ണീർ മത്തൻ ദിനങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. സൂപ്പർ ശരണ്യയയാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം

ഇപ്പോഴിതാ ചെറുപ്പം മുതലേ കാവ്യ മാധവന്റെ ആരാധികയാണ് താനെന്ന് പറയുകയാണ് അനശ്വര രാജന്‍. വാക്കുകൾ, അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. താന്‍ ചെറുപ്പം മുതലേ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും, എല്ലാം തികഞ്ഞൊരു ആക്ടറാണ് അവര്‍, അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നതു കേള്‍ക്കുമ്പോള്‍ തനിക്കും അഭിമാനം തോന്നാറുണ്ട്.

കാവ്യ ചേച്ചി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. മീശമാധവന്‍ പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തനിക്കും പ്രണയം തോന്നിയിരുന്നതായും അനശ്വര വ്യക്തമാക്കി. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്. അന്ന് മീശമാധവന്‍ പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നല്‍ വന്നത്. താന്‍ വീട്ടില്‍ പറഞ്ഞു, ഇതാണെന്റെ ചെക്കന്‍ എന്ന്. അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ തനിക്കുമത് ഒരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറെക്കഴിഞ്ഞ് യഥാര്‍ത്ഥ പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്ക് വന്നു പോയി.

Related posts