അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും! സുരേഷ് ഗോപി പറഞ്ഞത് കേട്ടോ!

മലയാളത്തിന്റെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരപദവി നേടുമ്പോൾ തൊട്ടു പിന്നിലായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കമ്മീഷ്ണർ, ലേലം, ഏകലവ്യൻ, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സൂപ്പർ താര പദവി കരസ്ഥമാക്കി. ഇന്നും മലയാള സിനിമയിലെ മികച്ച പോലീസ് വേഷങ്ങൾ സുരേഷ്‌ഗോപിയുടെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് പറയാം. എന്നാൽ പോലീസ് വേഷങ്ങൾക്ക് അപ്പുറ അബ്കാരിയും പ്ലാന്ററും കർഷകനുമൊക്കെയായി താരം എത്തിയപ്പോൾ മലയാളികൾ താരത്തെ കൈവിട്ടില്ല. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ അത്രത്തോളമാണ് മലയാളികൾക്ക് ഇഷ്ടം. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. തൃശ്ശൂരിൽ നിന്ന് നിയമ സഭയിലേക് മത്സരിച്ച അദ്ദേഹം പരാജയപെട്ടു. എന്നാൽ എം പിയായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ ആണ് തൃശൂരിന് ഉൾപ്പടെ ചെയ്തത്.

മകളുടെ വിവാഹം നടക്കാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്ന് തുറന്നു പറയുകയാണ് സുരേഷ് ഗോപി. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്ത് ആർഭാടവിവാഹത്തിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ നമ്മൾ മകന്റെയോ മകളുടെയോ വിവാഹം നടത്തുമ്പോൾ ഒരു മാർക്കറ്റ് കൂടിയാണ് ഉണരുന്നത്. അവർക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. പലർക്കും പല രീതിയിൽ ഒരു വിവാഹം സഹായം ആകുമെന്നും, മകളുടേതും ആർഭാട വിവാഹം ആയിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ഒരു വീക്ക് ഒന്നും ആഘോഷം ഒന്നും ഉണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന രീതി പണ്ട് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ സമ്മതിക്കുന്ന തരത്തിൽ ഞാൻ ആ വിവാഹം നടത്തും. പണ്ടൊക്കെ ആർഭാട കല്യാണത്തിനു ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി പണം ഉള്ളവൻ മക്കളുടെ വിവാഹം ആർഭാടം ആകുമെന്ന്. ഞാൻ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. ഒരു ഉപദേശവും മകൾക്ക് ഞാൻ നൽകിയിട്ടില്ല. പിജിക്ക് പോകും മുൻപേ അവളെ പിടിച്ചു വിവാഹം കഴിപ്പിച്ചതാണ്. ആദ്യം അവൾ പോകും.

പിന്നാലെ അവനും പോകും. അവൾ പഠിക്കുന്നതിലൂടെ എനിക്ക് ആണ് അതിന്റെ ഗുണം. അവൾ എന്റെ കണ്ടന്റ് മാനേജർ ആണ്. ആദിവാസികളുടെ തന്നെ വിഷയങ്ങൾ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാൻ അതിന് ശമ്പളം കൊടുക്കുന്നുണ്ട്. ജോയ് മാത്യു ഭാര്യക്ക് അൻപതിനായിരം കൊടുക്കുന്ന വാർത്ത ഞാൻ കണ്ടപ്പോൾ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും. ഞാൻ ഭയങ്കര എക്സൈറ്റഡാണ്‌. എങ്ങനെ ഒരു മകളെ ഒരുത്തൻറെ കൂടെ നിഷ്കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാൻ. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുന്നു എന്ന് സുരേഷ് ഗോപി പറയുമ്പോൾ മകളെ വിവാഹം കഴിപ്പിച്ചുവിട്ടിട്ട് അന്ന് കിടന്നു ഉറങ്ങുമോ എന്ന മറുചോദ്യമാണ് അവതാരകർ ചോദിച്ചത്. എന്നാൽ അവൾ എന്റെ കൂടെ ആയിരിക്കും മിക്കവാറും എന്നാണ് തമാശയായി സുരേഷ് ഗോപി പറഞ്ഞത്. മക്കളെ വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാൻ നാടുനീളം സിനിമ ചെയ്തു നടന്നപ്പോൾ അവളാണ് കുടുംബം നോക്കിയത്. പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത്. ആ വീടിനോട് ആയിരുന്നു ജനങ്ങൾക്ക് എന്നെക്കാളും കൂടുതൽ ഇഷ്ടം. ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവൾക്ക് ഇനി ശമ്പളമായി ഞാൻ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related posts