പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷൻസൊക്കെയുണ്ടായിരുന്നു.! മനസ്സ് തുറന്ന് അമ്പിളി ദേവി!

കലോൽത്സവ വേദിയിലും സിനിമ സീരിയൽ രംഗത്തും മികവ് തെളിയിച്ച താരമാണ് അമ്പിളി ദേവി. മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലും സിനിമകളിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. സീരിയല്‍-സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിലും സജീവമായിരുന്നു താരം. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് താരം. ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോളിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

രണ്ടാമത്തെ മകനായ അർജുൻ ആദ്യമായി കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ പോയതിന്റെ വിശേഷങ്ങളുമായാണ് അമ്പിളി ദേവി എത്തിയത്. അർജുൻ മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷൻസൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്. ശരിക്കും കരഞ്ഞാണ് പോയത്. ദേവി എന്റെ കുഞ്ഞിനെ ഒരാപത്തും കൂടെ തന്നേക്കണേ. ദേവിയമ്മയുടെ നടയിൽക്കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാമെന്നായിരുന്നു അന്ന് ഞാൻ പ്രാർത്ഥിച്ചത്. അന്ന് മോനാണോ മോളാണോ എന്നറിയില്ല. ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങൾക്ക് കിട്ടി. അവൻ ജനിച്ച് അധികം കഴിയാതെ തന്നെ ലോക്ഡൗണായി. ചോറൂൺ സമയത്തൊന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ അവന് 2 വയസായി, ഈ സമയത്താണ് ഞങ്ങൾക്ക് അവനേം കൊണ്ട് പുറത്തൊക്കെ പോവാൻ പറ്റിയത്. ആദ്യമായാണ് പോവുന്നതെങ്കിലും അവൻ നല്ല ഹാപ്പിയായിരുന്നു.

അടുത്തിടെ അമ്പിളിയുടടെ വ്യക്തി ജീവിതം വളരെയധികം ചർച്ചയായിരുന്നു. ഭർത്താവും നടനുമായ ആദിത്യൻ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചർച്ചായായി മാറിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ. ഇതെ തുടർന്ന് വലിയ വിവാദമാണ് ഉണ്ടായത്.

Related posts