റിമി ചേട്ടാന്നും വിളിച്ചില്ല ഇക്കാന്നും വിളിച്ചില്ല ! വൈറലായി നാദിർഷയുടെ വാക്കുകൾ!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. ഇപ്പോള്‍ റിമിയെ കുറിച്ച് നടനും സംവിധായകനുമൊക്കെയായ നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിക്കിടെയാണ് നാദിര്‍ഷ രസകരമായ സംഭവം ഓര്‍ത്തെടുത്തത്. റിമി ടോമിയെ പരിപാടിയ്ക്കായി ഫോണ്‍ വിളിച്ച സംഭവമാണ് താരം പറഞ്ഞത്.

നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ:’റിമിയുടെ 16-ാംമത്തെ വയസിലാണ് ഞാന്‍ റിമിയെ കാണുന്നത്. അന്ന് എന്റെ നാട്ടില്‍ ഏലൂര് ഒരു ഗാനമേള കേള്‍ക്കാന്‍ ഞാന്‍ പോയപ്പോള്‍, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ടെനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യില്‍ നിന്ന് അവളുടെ നമ്പർ വാങ്ങി, റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു. എന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ഫോണില്‍ ‘ഹലോ റിമിയല്ലേ ഞാന്‍ നാദിര്‍ഷ’ എന്ന് പറയുകയും മറുപടി ‘എന്നാ നാദിര്‍ഷേ’. അവസാനം ഞാന്‍ പറഞ്ഞു മോളെ എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ട് ഒന്നേല്‍ എന്നെ ഇക്കാന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു. അവള്‍ ചേട്ടനും വിളിച്ചില്ല ഇക്കാനും വിളിച്ചില്ല, ‘എന്നാ സാറെ’ എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കൈമാറി,’ നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷ അന്ന് തനിക്കായി തന്ന ഷോ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ആയിരുന്നു എന്ന് റിമിയും പറഞ്ഞു. റിമിയെ ആദ്യമായി ഒരു പ്ലെയിനില്‍ കയറ്റിയതും താന്‍ ആണെന്ന് നാദിര്‍ഷ പറഞ്ഞു. ഒരു മുംബൈ യാത്രക്കായി തന്റെ കൈപിടിച്ചാണ് റിമി ആദ്യമായി ഒരു ഫ്ളൈറ്റില്‍ കയറിയത് എന്നും നാദിര്‍ഷ പറഞ്ഞു.

Related posts