അമ്മയുടെ ചെറുപ്പം മുതലുള്ള കഷ്ടപ്പാടും എന്നിലുള്ള വിശ്വാസവും കൊണ്ടാണ് ഞാൻ ഇവിടം വരെ എത്തി നിൽക്കുന്നത്! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട “മുടിയൻ”!

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ്‌ ഋഷി. ഉപ്പും മുളകും എന്ന പരമ്പരയിലെ വിഷ്ണു എന്ന മുടിയൻ എന്ന കഥാപാത്രമായി എത്തിയതോടെയാണ് താരം മലയാളികളുടെ കുടുംബത്തിലെ അംഗമായി മാറിയത്. പരമ്പരയിൽ നിന്നും താരം പുറത്തു വന്ന് നാളുകൾ ആയി എങ്കിലും ഇന്നും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടവൻ തന്നെയാണ് മുടിയൻ എന്ന ഋഷി. ബി​ഗ് ബോസ് മലയാളം സീസൺ 6 ലെ 19 മത്സരാർഥികളെ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ അപൂർവ്വം പേരിൽ ഒരാളായിരുന്നു ഋഷി. ഓൺസ്ക്രീൻ ഇമേജ് പോലെ നേരമ്പോക്കൊക്കെ ഉണ്ടാക്കുന്ന, തമാശയും…

Read More