ജോജു ജോര്‍ജിനെ നായകനാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പീസ്. കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിലെ നായകനായ ജോജു ജോർജ് തന്നെ ഈ സിനിമയുടെ ഫോട്ടോകൾ പങ്കുവെച്ചിരുന്നു.
പീസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത് 3 ഷെഡ്യൂളുകളിലായി 75 ദിവസങ്ങളെടുത്താണ്. ഷൂട്ടിംഗ് ലൊക്കേഷനുകൾ തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിരുന്നു. സിനിമയുടെ ചിത്രീകരണം നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു. ചിത്രത്തിൽ ഷാലു റഹീം, രമ്യാ നമ്പീശൻ, അനില്‍ നെടുമങ്ങാട്, അതിഥി രവി എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിനുവേണ്ടി ജോജു ജോർജ് ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ഫോട്ടോ മുൻപേ പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ജുബൈർ മുഹമ്മദാണ്. തിരക്കഥ എഴുതിയിരിക്കുന്നത് സഫര്‍ സനലും രമേഷ് ഗിരിജയും ചേർന്നാണ്. നടൻ അനില്‍ നെടുമങ്ങാട് മരിച്ചത് ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു.