അനിയത്തി അന്ന് പരിചയപ്പെടുത്തിയ ആളാണ് ഇന്നെന്റെ ഭാര്യ! പ്രണയകഥ തുറന്നു പറഞ്ഞ് രാജേഷ് ഹെബ്ബാർ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാർ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് സീരിയൽ രംഗത്ത് സജീവമായ രാജേഷ് ശ്രദ്ധേയമാകുന്നത്. പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഹെബ്ബാർ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഡോ. അനിരുദ്ധൻ എന്നാണ് പരമ്പരയിലെ രാജേഷ് ഹെബ്ബാറിന്റെ കഥാപാത്രത്തിന്റെ പേര്. സീരിയലുകൾക്കൊപ്പം സിനിമകളിലും സജീവമാണ് രാജേഷ് ഹെബ്ബാർ. അഭിനയത്തൽ മാത്രമല്ല സംഗീതത്തിലും മറ്റ് പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രാജേഷ്. ഇപ്പോഴിതാ തന്റേയും ഭാര്യയുടേയും പ്രണയ കഥ പങ്കുവെക്കുകയാണ് രാജേഷ് ഹെബ്ബാർ.

സ്റ്റേജിൽ നിന്നും പാട്ട് കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്റെ അനിയത്തി അവളുടെ ഫ്രണ്ട്‌സിനെ പരിചയപ്പെടുത്താൻ കൊണ്ടുവന്നിരുന്നു. അതിൽ ഒരാൾ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. ഞങ്ങൾ ആദ്യം സുഹൃത്തുക്കളായി. ഞാൻ ആയിരുന്നില്ല പ്രൊപ്പോസ് ചെയ്തത്. അനിത എന്റെ അനിയത്തിയോട് പറഞ്ഞുവിടുകയായിരുന്നു ചേട്ടനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന്. അവൾ ഡിഗ്രിയ്ക്ക് പഠിക്കുവായിരുന്നു, ഞാൻ എംഎ ചെയ്യുവായിരുന്നു. വിവാഹത്തിന് കുടുംബം സമ്മതിക്കണം. അതിന് തനിക്കൊരു ജോലി വേണം. അങ്ങനെ രാജേഷ് പഠനം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തു. പിന്നാലെ അനിതയുടെ അച്ഛനെ കണ്ട് വിവാഹ കാര്യം സംസാരിച്ചു.

മൂന്ന് നാല് മണിക്കൂർ അനിതയുടെ അച്ഛനുമായി സംസാരിച്ച ശേഷമാണ് അദേഹം വിവാഹത്തിന് സമ്മതിച്ച്. 1992 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അഭിനയത്തോടുള്ള തന്റെ താൽപര്യമൊക്കെ താൻ പണ്ടു മുതലേ അനിതയോട് സംസാരിക്കുമായിരുന്നു. എന്റെ അച്ഛൻ ഡോക്ടർ ആണ്. അമ്മ ഹെഡ് മിസ്ട്രസ് ആയിട്ട് ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിട്ടയർ ആയത്. എനിക്ക് മൂന്നു മക്കൾ ആണ്. മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോർത്ത് ഇന്ത്യൻ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാൻ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടിൽ ഹിന്ദി കൂടി സംസാരിക്കണം.

Related posts