BY AISWARYA
മലയാളി എന്നും നെഞ്ചേറ്റിയ കഥാപാത്രമാണ് ബാലാമണി. കൃഷ്ണ ഭക്തയായ പെണ്‍കുട്ടിയുടെ വേഷം അനശ്വരമാക്കിയത് നവ്യനായരാണ്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യയുടെ അഭിനയ ജീവിതത്തില്‍ തന്നെ ഒരു ടേണിംങ് പോയിന്റായിരുന്നു. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തിയ ബാലാമണിയുടെ വിഡീയോ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നവ്യ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് നവ്യയ്ക്ക് പിറന്നാള്‍ ആശംസകളേകാന്‍ ഷെയര്‍ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കണ്ണന്റെ ബാലാമണിയ്ക്ക് നാളെ പിറന്നാള്‍ എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.