ഞങ്ങളുടെ രാജകുമാരി എത്തി : പേർളിക്കും ശ്രീനിഷിനും മകൾ പിറന്നു.

നടിയും അവതാരകയുമായ പേളി മാണി എല്ലാ മലയാളികളുടെയും ഇഷ്ടതാരമാണ്. മാത്രമല്ല സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ശ്രീനിഷ് ഇപ്പോൾ എത്തിയിരിക്കുന്നത് തങ്ങളുടെ ആദ്യകൺമണി എത്തിയ ആനന്ദം പങ്കുവയ്ക്കാനാണ്. ഒപ്പം പേളിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് അറിയിച്ചു.

ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു എന്നും നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി പറയുന്നു എന്നും ശ്രീനിഷ് കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളും ആരാധകരും അടക്കം ഒരുപാട് പേരാണ് ഇരുവർക്കും ആശംസകൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാമിലും മറ്റും ഇരുവർക്കും ഒരുപാട് ആരാധകരുണ്ട്. ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത് പേളിഷ് എന്നാണ്.

Related posts