മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചാർമിള. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ധനം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാള സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. ഏകദേശം 38 ചിത്രങ്ങളോളം താരം മലയാളത്തിൽ ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്തുനിന്നും ഒരു ഇടവേള താരം എടുത്തിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ചും സ്വാകാര്യ ജീവിതത്തെ കുറിച്ചും വാചാലയാകുകയാണ് താരം. വാക്കുകൾ ഇങ്ങനെ, 47 വയസായി. അമ്മയാകാനും അമ്മൂമ്മയാകാനും റെഡിയാണ്. ജീവിതത്തിൽ എനിക്ക് ഒരുപാട് തിരിച്ചടികളുണ്ടായി. അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. കുടുംബ ജീവിതത്തിലേക്ക് കടന്നു, എനിക്ക് മോൻ ജനിച്ചു. പിന്നീട് കുടുംബജീവിതത്തിൽ പരാജയങ്ങളുണ്ടായി. മോന് മൂന്നര വയസാകുന്നത് വരെ ഞാൻ ചെന്നൈ വിട്ട് എങ്ങും പോയില്ല. തമിഴ് സിനിമകൾ മാത്രം ചെയ്തു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായിട്ടേയുള്ളൂ ഞാൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. മോന് എട്ടൊൻപത് വയസാകുന്നത് വരെ ഞാൻ ചെന്നൈ വിട്ട് എങ്ങും പോയിട്ടില്ല.
മദ്യപാനം രണ്ട് രീതിയിലുണ്ട്. ചിലർ എപ്പോഴും കുപ്പിയും കൈയിൽപിടിച്ച് അമിതമായി മദ്യപിച്ച് ഛർദ്ദിച്ച്, എല്ലാവരോടും വഴക്കിട്ട് നടക്കുന്ന മുഴുമദ്യപാനികൾ. മദ്യപിച്ച് ലൊക്കേഷനിൽ ചെല്ലുന്നതും അവിടെ ബോധം കെട്ട് വീഴുന്നതുമൊക്കെ മദ്യത്തിന് അഡിക്ട് ആയവരുടെ ലക്ഷണങ്ങളാണ്. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. എന്റെ ബന്ധുക്കളൊക്കെ വിദേശത്താണ്. അമ്മയുടെ കുടുംബാംഗങ്ങൾ ഫ്രാൻസിലും അച്ഛന്റെ കുടുംബാംഗങ്ങൾ അമേരിക്കയിലും. വിദേശ സംസ്കാരം അങ്ങനെ ഞങ്ങളുടെ രക്തത്തിലുണ്ട്. ക്രിസ്മസിനും ഇൗസ്റ്ററിനുമൊക്കെ പള്ളിയിൽ പോയി തിരിച്ചുവീട്ടിൽ വന്നിട്ട് കേക്ക് മുറിക്കുകയും വൈനും ചിലപ്പോൾ ഒരു ബിയർ കഴിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അത് മദ്യപാനമായി ഞാൻ കണക്കാക്കുന്നില്ല. മറ്റുള്ളവർ കണക്കാക്കുമോയെന്ന് എനിക്കറിയില്ല.
മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.