അ​ത് ​മ​ദ്യ​പാ​ന​മാ​യി​ ​ഞാ​ൻ​ ​ക​ണ​ക്കാ​ക്കു​ന്നി​ല്ല.​ ​മ​റ്റു​ള്ള​വ​ർ​ ​ക​ണ​ക്കാ​ക്കു​മോ​യെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.! മനസ്സ് തുറന്ന് ചാർമിള!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചാർമിള. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ധനം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാള സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. ഏകദേശം 38 ചിത്രങ്ങളോളം താരം മലയാളത്തിൽ ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്തുനിന്നും ഒരു ഇടവേള താരം എടുത്തിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ചും സ്വാകാര്യ ജീവിതത്തെ കുറിച്ചും വാചാലയാകുകയാണ് താരം. വാക്കുകൾ ഇങ്ങനെ, 47 വയസായി​. അമ്മയാകാനും അമ്മൂമ്മയാകാനും റെഡി​യാണ്. ജീ​വി​ത​ത്തി​ൽ​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി.​ ​അ​തൊ​ക്കെ​ ​എല്ലാവർക്കും​ ​അറിയുന്ന​ ​കാര്യങ്ങളാണ്.​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ന്നു,​ ​എ​നി​ക്ക് ​മോ​ൻ​ ​ജ​നി​ച്ചു.​ ​പി​ന്നീ​ട് ​കു​ടും​ബ​ജീ​വി​ത​ത്തി​ൽ​ ​പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​യി.​ ​മോ​ന് ​മൂ​ന്ന​ര​ ​വ​യ​സാ​കു​ന്ന​ത് ​വ​രെ​ ​ഞാ​ൻ​ ​ചെ​ന്നൈ​ ​വി​ട്ട് ​എ​ങ്ങും​ ​പോ​യി​ല്ല.​ ​ത​മി​ഴ് ​സി​നി​മ​ക​ൾ​ ​മാ​ത്രം​ ​ചെ​യ്തു. ക​ഴി​ഞ്ഞ​ ​ര​ണ്ട് ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ട്ടേ​യു​ള്ളൂ​ ​ഞാ​ൻ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട്.​ ​മോ​ന് ​എ​ട്ടൊ​ൻ​പ​ത് ​വ​യ​സാ​കു​ന്ന​ത് ​വ​രെ​ ​ഞാ​ൻ​ ​ചെ​ന്നൈ​ ​വി​ട്ട് ​എ​ങ്ങും​ ​പോ​യി​ട്ടി​ല്ല.

മ​ദ്യ​പാ​നം​ ​ര​ണ്ട് ​രീ​തി​യി​ലു​ണ്ട്.​ ​ചി​ല​ർ​ ​എ​പ്പോ​ഴും​ ​കു​പ്പി​യും​ ​കൈ​യി​ൽ​പി​ടി​ച്ച്‌ ​അ​മി​ത​മാ​യി​ ​മ​ദ്യ​പി​ച്ച്‌ ​ഛ​ർ​ദ്ദി​ച്ച്‌,​ ​എ​ല്ലാ​വ​രോ​ടും​ ​വ​ഴ​ക്കി​ട്ട് ​ന​ട​ക്കു​ന്ന​ ​മു​ഴു​മ​ദ്യ​പാ​നി​ക​ൾ.​ ​മ​ദ്യ​പി​ച്ച്‌ ​ലൊ​ക്കേ​ഷ​നി​ൽ​ ​ചെ​ല്ലു​ന്ന​തും​ ​അ​വി​ടെ​ ​ബോ​ധം​ ​കെ​ട്ട് ​വീ​ഴു​ന്ന​തു​മൊ​ക്കെ​ ​മ​ദ്യ​ത്തി​ന് ​അ​ഡി​ക്‌ട് ​ആ​യ​വ​രു​ടെ​ ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഒ​രു​ ​ക്രി​സ്ത്യ​ൻ​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച​യാ​ളാ​ണ് ​ഞാ​ൻ.​ ​എ​ന്റെ​ ​ബ​ന്ധു​ക്ക​ളൊ​ക്കെ​ ​വി​ദേ​ശ​ത്താ​ണ്.​ ​അ​മ്മ​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ഫ്രാ​ൻ​സി​ലും​ ​അ​ച്ഛ​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​അ​മേ​രി​ക്ക​യി​ലും​. ​വി​ദേ​ശ​ ​സം​സ്കാ​രം​ ​അ​ങ്ങ​നെ​ ​ഞ​ങ്ങ​ളു​ടെ​ ​ര​ക്ത​ത്തി​ലു​ണ്ട്. ക്രി​സ്‌​മ​സി​നും​ ​ഇൗ​സ്റ്റ​റി​നു​മൊ​ക്കെ​ ​പ​ള്ളി​യി​ൽ​ ​പോ​യി​ ​തി​രി​ച്ചു​വീ​ട്ടി​ൽ​ ​വ​ന്നി​ട്ട് ​കേ​ക്ക് ​മു​റി​ക്കു​ക​യും​ ​വൈ​നും​ ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​ബി​യ​ർ​ ​ക​ഴി​ക്കു​ക​യു​മൊ​ക്കെ​ ​ചെ​യ്യു​ന്ന​വ​രാ​ണ്.​ ​അ​ത് ​മ​ദ്യ​പാ​ന​മാ​യി​ ​ഞാ​ൻ​ ​ക​ണ​ക്കാ​ക്കു​ന്നി​ല്ല.​ ​മ​റ്റു​ള്ള​വ​ർ​ ​ക​ണ​ക്കാ​ക്കു​മോ​യെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.

മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

Related posts