വ്യത്യസ്തമായൊരു വിവാഹ സൽക്കാരവുമായി റെബ മോണിക്ക ജോൺ ജോമോൻ ദമ്പതികൾ!!

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് റെബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും നടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ മാസമാണ് റെബ വിവാഹിതയായത്. ദുബായ് സ്വദേശിയായ ജോയ്‌മോൻ ജോസഫ് ആണ് നടിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. നാളുകൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ബംഗളൂരുവിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ സൽക്കാരം ആണ് ചർച്ചയാകുന്നത്. 22 പേരുടെ വിവാഹം നടത്തികൊണ്ട് ആണ് താരത്തിന്റെ വിവാഹ സൽകാരം. തന്റെ മക്കളുടെ വിവാഹം ചിലവ് ചുരുക്കി നടത്തുക, ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു ജോയ്‌മോന്റെ പിതാവും വ്യവസായിയുമായ ജോസഫിന്റേയും അമ്മ ജോളിയുടെയും ആഗ്രഹം. സ്ത്രീധനത്തിന് എതിരെയായിരുന്നു ഈ സമൂഹ വിവാഹം നടത്തിയത് എന്നാണ് ഇവർ പറയുന്നത്.

സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ പ്രചോദനമാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയില്‍ തങ്ങളുടെ വിവാഹസത്കാരം നടന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും ജോമോനും പറഞ്ഞു. സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്.

Related posts