റിച്ചാര്‍ഡ് ജോസ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. താരം നിരവധി പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രണയവര്‍ണ്ണങ്ങള്‍ എന്ന പരമ്പരയിലാണ് നടന് അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് റിച്ചാര്‍ഡ് പറഞ്ഞ വാക്കുകളാണ്. താരം മനസ് തുറന്നത് റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയിലാണ്. നടന് തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമൊക്കെ ഈ പരിപാടിയിലൂടെ മനസ് തുറന്നു. നീണ്ട 11 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് റിച്ചാർഡ് വിവാഹം കഴിക്കുന്നത്. ഷോയില്‍ റിച്ചാർഡിന്റെ ഭാര്യ സ്വാതി നിത്യാനന്ദും എത്തിയിരുന്നു.
നടന്റെ വാക്കുകള്‍ ഇങ്ങനെ, 11 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഒൻപതിലോ പത്തിലോ പഠിക്കുമ്പോഴായിരുന്നു ഞങ്ങളുടെ പ്രണയം തുടങ്ങിയത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് അവളുടെ വീട്ടുകാര്‍ ഇതറിഞ്ഞു. സാമ്പത്തികമായി സെറ്റിലായി നിങ്ങളുടെ മകളെ ഞാന്‍ കെട്ടുമെന്ന് അന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്തായാലും മോളെ കെട്ടിക്കാനുള്ളതാണല്ലോ, ഫസ്റ്റ് പ്രിഫറന്‍സ് എനിക്ക് തന്നൂടേയെന്നായിരുന്നു ചോദിച്ചത്. വിവാഹം കഴിഞ്ഞ് 6 വര്‍ഷമായി, സന്തോഷത്തോടെ കഴിയുകയാണ് ഞങ്ങള്‍ എന്നുമായിരുന്നു റിച്ചാര്‍ഡ് പറഞ്ഞു. സീരിയല്‍ ലോകത്തെ വിജയ് ദേവരകൊണ്ടയായാണ് റിച്ചാര്‍ഡിനെ വിശേഷിപ്പിക്കുന്നത്. മഞ്ജു ചേച്ചിയാണ് ആദ്യം അങ്ങനെ പറഞ്ഞത്. അങ്ങനെയൊന്നും എനിക്ക് തോന്നിയില്ലെന്നായിരുന്നു സ്വാതി നിത്യാനന്ദ് പറഞ്ഞത്. പ്രണയ വര്‍ണങ്ങള്‍ എന്ന പരമ്പരയില്‍ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിനെ അവതരിപ്പിക്കുന്നതിനായി മുടി നീട്ടി വളര്‍ത്തുകയും ശരീരഭാരം 8 കിലോ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. സുമംഗലി ഭവയിലെ കഥാപാത്രത്തിനായി റിച്ചാര്‍ഡ് മൊട്ടയടിച്ചിരുന്നു. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് ചെയ്യാനും താന്‍ തയ്യാറാണെന്ന് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. സിനിമാതാരങ്ങളുടെ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ച് എപ്പോഴും പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ടെലിവിഷന്‍ താരങ്ങളുടെ മേക്കോവറുകളൊന്നും അധികം പേരും കാണില്ല എന്ന അവസ്ഥയാണെന്നും റിച്ചാര്‍ഡ് പറഞ്ഞിരുന്നു.
മറ്റൊരു അഭിമുഖത്തില്‍ അഭിനയ രംഗത്ത് എത്തിയതിനെ കുറിച്ച് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി അലഞ്ഞു തിരിയുന്ന സമയത്താണ്, ഒരു സുഹൃത്ത് സീരിയലിന്റെ ഓഡിഷന്റെ കാര്യം അറിയിക്കുന്നത് അങ്ങിനെയാണ് പട്ടുസാരിയില്‍ അഭിനയിക്കാനായി 2012 നവംബറില്‍ എത്തുന്നത്. എ എം നസീര്‍ ആണ് തനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ അവസരം തരുന്നത്. കുടുംബത്തിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. പ്രത്യേകിച്ചും ഭാര്യ തരുന്ന സപ്പോര്‍ട്ട്. ഞാനാകെ തളര്‍ന്നിരിക്കുമ്പോള്‍ അവള് എന്നെ ചിയര്‍അപ്പ് ആക്കാറുണ്ട്. പിന്നെ മകന് അവന് പിന്നെ നമ്മള്‍ക്കു എപ്പോഴും സന്തോഷം മാത്രമല്ലെ തരുന്നത്. ജീവിതത്തില്‍ 11 വര്‍ഷം പ്രണയിച്ചാണ് വിവാഹിതനാകുന്നത്. ജീവിതത്തില്‍ പ്രണയം ഇല്ലെങ്കില്‍ അത് വല്ലാത്ത ബോറാണ്. പ്രണയം തൊഴിലിനോടും,നമ്മുടെ പാട്ണറിനോടും ആ പ്രണയം വേണം എന്നാല്‍ ജീവിതം അടിപൊളിയാകും’, എന്നായിരുന്നു താരം പറഞ്ഞത്.