ജീവിതം വലിയ അവസരമാണ്. അത് ശരിയായ രീതിയിൽ ഉപയോഗിക്കുക! വൈറലായി അമൃതയുടെ വാക്കുകൾ!

അമൃത സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായത്. പിന്നീട് ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അമൃത. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമൃത.

A New start, Amrita Suresh with new happiness! - B4Blaze | DailyHunt

മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടം’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ‘ഒരു മലയാളിക്കും ഉത്തരം കിട്ടാന്‍ പറ്റാത്ത ചോദ്യമാണ് ഇത്. നമ്മുടെ ഇടത്തെയും വലത്തെയും കണ്ണ് പോലെയാണ് മമ്മൂക്കയും ലാലേട്ടനും. അപ്പോ അതിനുളള ഉത്തരമില്ല. അമൃത സുരേഷ് പറഞ്ഞു. എറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് ആണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. മറുപടിയായി കുറെ പാട്ടുകള്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് ലതാ മംഗേഷ്‌കറിന്‌റെ സോംഗ്‌സ് എന്ന് അമൃത പറഞ്ഞു. മകളെ കുറിച്ച് തിരക്കിയവരോട് പാപ്പു സുഖമായിരിക്കുന്നു, ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുവാണ് എന്ന് അമൃത പറഞ്ഞു. പാസ്ത, ഫ്രഞ്ച് ടോസ്റ്റ് എന്നിവയാണ് പാപ്പുവിന് ഏറ്റവും ഇഷ്ടമുളളത്. സിംഗര്‍ അല്ലായിരുന്നെങ്കില്‍ പിന്നെ എന്ത് എന്നത് ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല.-അമൃത പറഞ്ഞു.

Amritha Suresh Wiki, Age, Bio, Height, Family, Sister, Husband, Children

17-18 വയസ് പ്രായമുളള പെണ്‍കുട്ടികള്‍ക്കുളള ഉപദേശം നല്‍കാനാണ് ഒരു ആരാധിക ആവശ്യപ്പെട്ടത്. എറ്റവും മനോഹരമായിട്ടുളള ഒരു വയസാണ് അത്. നമുക്ക് എല്ലാ കാര്യങ്ങളും പരീക്ഷിച്ചുനോക്കാനും എല്ലാ കാര്യങ്ങളിലും ആഗ്രഹവും സ്വാതന്ത്ര്യവുമൊക്കെയുളള വയസായിരിക്കും പക്ഷേ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ട് ചെയ്യുക. ജീവിതത്തെ കുറിച്ചുളള ഒരാളുടെ ചോദ്യത്തിന് ദൈവം നമുക്ക് തന്നിട്ടുളള അവസരമാണ് ഇതെന്ന് അമൃത പറയുന്നു. നമ്മുക്ക് ഇഷ്ടമുളള പോലെ ജീവിക്കാനും സന്തോഷമായിട്ട് ഇരിക്കാനുമൊക്കെ ദൈവം തന്ന അവസരം. ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണ്. ശരിയായ രീതിയില്‍ ഉപയോഗിക്കുക.- അമൃത സുരേഷ് പറഞ്ഞു.

Related posts