അന്നതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു! വൈറലായി ജിഷിന്‍ മോഹന്റെ വാക്കുകള്‍!

ജിഷിൻ മോഹൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ്. മലയാള സീരിയൽ രംഗത്ത് ജിഷിൻ ശ്രദ്ധേയനാകുന്നത് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ്. തുടർന്ന് ജിഷിൻ നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ജിഷിൻ വിവാഹം ചെയ്തിരിക്കുന്നത് സിനിമ സീരയൽ നടി വരദയെയാണ്. വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ്. നായികയായിട്ടാണ് വരദ മലയാള സിനിമാ ലോകത്ത് എത്തിയത്. എന്നാൽ സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. അമല എന്ന പരമ്പരയിൽ വരദയും ജിഷിനും ഒരുമിച്ചാണ് അഭിനയിച്ചത്. നെഗറ്റീവ്‌ റോളിൽ എത്തിയ ജിഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പരമ്പരയിൽ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

Varada Jishin: Actor Jishin Mohan reacts to speculations embracing parenthood soon - Times of India

ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചഭിനയിച്ച ഒരു പാട്ടുരംഗത്തിന്റെ വീഡിയോ പങ്കുവച്ച് ജിഷിൻ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയം. “അന്ന്… അന്നതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു…കണ്ണുകളിലെ പ്രണയം…നാലാൾ കാൺകേ കണ്ണും കണ്ണും നോക്കിയിരിക്കാൻ സാധിക്കുന്ന ത്രിൽ…ഈ ലോകം കീഴടക്കിയ ഒരു ഫീൽ… ഇന്നും ഭാര്യയോട് വല്ലാത്ത പ്രണയം തോന്നുന്ന നിമിഷങ്ങളിൽ ഈ വീഡിയോ എടുത്ത് നോക്കും…എന്നിട്ട്… ഒരു നെടുവീർപ്പോടെ സ്വയം പറയും…ഛെ.. വേണ്ടായിരുന്നു…”.– വീഡിയോയ്ക്കൊപ്പം രസകരമായി ജിഷിൻ കുറിച്ചതിങ്ങനെ.

വരദയ്ക്കൊപ്പമെടുത്ത ചിത്രവുമായി ജിഷിൻ | Jishin Mohan | Varada | Funny |  Husband and Wife | Serial | Lifestyle |

 

View this post on Instagram

 

A post shared by Jishin Mohan (@jishinmohan_s_k)

Related posts